horoscope 
Astrology

Today's Rashi Phalam August 05|സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും,പുതിയ ബിസിനസ് ആരംഭിക്കും

ഇന്നത്തെ നക്ഷത്രഫലം – 05-08-2026 ഡോ. പി. ബി. രാജേഷ്

Amal Joy

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രധാനപ്പെട്ട കാര്യങ്ങളിൽ വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കേണ്ട സമയമാണ്.ജോലിസ്ഥലത്ത് നിങ്ങളുടെ ആശയങ്ങൾക്ക്അംഗീകാരംലഭിക്കും. ദൂരയാത്ര ചെയ്യാൻ അനുകൂലമായ കാലമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ ന്തോഷകരമായ പുരോഗതി ഉണ്ടാകും. പുതിയ പരിചയങ്ങൾ ഭാവിയിൽ ഉപകാരപ്പെടും. ചെലവു കൾ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സുഹൃത്തുക്കളുടെ സഹകരണം പ്രതീക്ഷിച്ചതി ലും കൂടുതൽ ലഭിക്കും. പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. യാത്രാ പരിപാടികൾ വിജയകരമായി പൂർത്തിയാക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ഗൃഹകാര്യങ്ങളിൽ ക്രമീകരണങ്ങൾ വരുത്താൻ സാധിക്കും. പഴയ ഒരു പ്രശ്നത്തിന് പരിഹാരം കാണുന്ന സാഹചര്യം ഉണ്ടാകും. ജോലിസംബ ന്ധമായ ചർച്ചകൾ ഗുണകരമായി തീരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വം ആവശ്യമായ കാര്യങ്ങളിൽ മുന്നിൽ നിൽക്കേണ്ടിവരും. പൊതുപരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ അനുകൂല സമയം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ക്രമബദ്ധമായ പ്രവർത്തനം മികച്ച ഫലം നൽകും. ഉദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരാം. നിക്ഷേപങ്ങൾ ഗുണകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. സുഹൃത്തുക്കളുമായുള്ള ബന്ധം ശക്ത മാകും. കലാപരമായ പ്രവർത്തനങ്ങളിൽ താൽ പര്യം വർധിക്കും. വരുമാന വർധനവുണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

രഹസ്യമായി ആലോചിച്ച കാര്യങ്ങൾ മുന്നോട്ടു പോകും. ആത്മാർത്ഥ സുഹൃത്തിന്റെ സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾക്കായി പദ്ധതികൾ തയ്യാറാക്കും. സാമ്പത്തിക നില മെച്ചപ്പെടും

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധൈര്യത്തോടെ സ്വീകരിക്കുന്ന തീരുമാനങ്ങൾ ഗുണകരമാകും. ദൂരസ്ഥരിൽ നിന്ന് സന്തോഷ വാർത്ത ലഭിക്കും. പഠനത്തിലും പരിശീലനത്തിലും പു രോഗതി കൈവരും. പുതിയ വരുമാനം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

അനുഭവസമ്പത്ത് അംഗീകരിക്കപ്പെടുന്ന ദിനമാണ്. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സമൂഹകാര്യങ്ങളിൽ സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കും. സഹപ്രവർത്തകരുടെ പിന്തു ണ ലഭിക്കുന്നതിനാൽ ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും. പുതിയ തൊഴിൽ ലഭിക്കാം.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സൃഷ്ടിപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ബന്ധങ്ങളിൽ സൗഹൃദവും വിശ്വാസവും വർധിക്കും.സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും.പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ പത്ത് ജില്ലകളില്‍ അവധി

ബാങ്ക് എഫ്ഡി പലിശ നിരക്കുകളില്‍ മാറ്റം; ആര്‍ബിഐ നിര്‍ദേശം ഇങ്ങനെ

കുളത്തില്‍ കാല്‍ വഴുതി വീണു; കണ്ണൂരില്‍ ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ നാളെ കൂടി പേര് ചേർക്കാം

'സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം'; ദുബൈയില്‍ 103 വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ട്