ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

ഈ നക്ഷത്രക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാന്‍ യോഗം, സാമ്പത്തികനില ഭദ്രം

ഇന്നത്തെ നക്ഷത്രഫലം: 23-8-2025

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി,ഭരണി,കാര്‍ത്തിക 1/4):

വലിയ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ആകും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ എല്ലാം ഭംഗിയായി പൂര്‍ത്തിയാക്കും. ബന്ധുസഹായം ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):

ചിലര്‍ക്ക് വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. യാത്ര ഗുണകരമായി മാറും. പുതിയ വാഹനം വാങ്ങാനുള്ള യോഗം തെളിയും. സാമ്പത്തികനില ഭദ്രമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മെച്ചപ്പെട്ട ദിവസമാണ്. പ്രതീക്ഷിച്ച സഹായങ്ങള്‍ നേടിയെടുക്കും. ആത്മീയകാര്യങ്ങളോട് ആഭിമുഖ്യം വര്‍ദ്ധിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

പുതിയ ആശയങ്ങളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ഉന്നതവിജയം നേടും. പണത്തിന് ഞെരുക്കം ഉണ്ടാകാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

വിവാഹ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാന്‍ കഴിയുന്ന ദിവസമാണ് ഇന്ന്. ഉല്ലാസയാത്രയില്‍ പങ്കെടുക്കും.

കന്നി (ഉത്രം 3/4,അത്തം, ചിത്തിര 1/2):

വരവിലും അധികം ചെലവ് ഉണ്ടാകും. ദീര്‍ഘയാത്ര നട ത്തും. സൈനികര്‍ക്കു ബഹുമതി ലഭിക്കും. എടുത്തു ചാടിയുള്ള പ്രവര്‍ത്തനം ഒഴിവാക്കുക.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

തൊഴിലിന് അനുസൃതം ആയിട്ടുള്ള നേട്ടങ്ങള്‍ കൈവരിക്കും. സര്‍ക്കാരില്‍ നി ന്ന് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. കലാരംഗത്ത് ശോഭിക്കും.

വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട ):

പുണ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. ചില കാര്യങ്ങള്‍ ഭാഗ്യം കൊണ്ട് മാത്രം നേടിയെടുക്കാന്‍ സാധിക്കും. ബിസിനസ് കാര്യങ്ങളില്‍ അഭിവൃദ്ധി ഉണ്ടാവും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

ഇന്നലെ നേരിട്ട തടസ്സങ്ങള്‍ ഒക്കെ ഇന്ന് പരിഹരിക്കും. പൊതുവേ സമാധാനം നിറഞ്ഞ ദിവസമാണ് ഇന്ന്. ഉദ്യോഗസ്ഥര്‍ക്ക് നേരിയ ശമ്പള വര്‍ദ്ധനവ് ഉണ്ടാകും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

അവിചാരിതമായ പല പ്രതിബന്ധങ്ങളും നേരിടേണ്ടതായി വരാം. പങ്കാളിയെ കൊണ്ട് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ആത്മീയ കാര്യങ്ങളോട് താത്പര്യം കുറയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പുതിയ ചില പദ്ധതികളുമായി മുന്നോട്ടു പോകാന്‍ കഴിയും. സാമ്പത്തിക നിലയും ആരോഗ്യവും മെച്ചപ്പെടും. പ്രതീക്ഷിച്ചിരുന്ന സന്തോഷവാര്‍ത്ത എത്തിച്ചേരും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):

ചെറിയ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Daily Horoscope August 23, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?