മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ചില ഭാഗ്യ അനുഭവങ്ങൾ ഇന്ന് പ്രതീക്ഷിക്കാം സാമ്പത്തികമായും മികച്ച ദിവസമാണ് പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ഇന്ന് പറയുന്ന വാക്കു കൾക്ക് കൂടുതൽ വില മറ്റുള്ളവർ നൽകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം)
എല്ലാ കാര്യങ്ങളിലും ഉത്സവം തോന്നുന്ന ദിവസ മാണ് ഇന്ന്. ശത്രുക്കളിൽ നിന്നും ഉപദ്രവവും ഉ ണ്ടാവാൻ ഇടയുണ്ട് ആരോഗ്യ കാര്യങ്ങളിൽ കൂ ടുതൽ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
അനാവശ്യ ചെലവുകൾ അധികമാകും. പ്രതീ ക്ഷിക്കാത്ത യാത്ര ചെയ്യേണ്ടിവരും. സുഹൃത്തു ക്കളെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും. വി ദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത എത്തും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയി ക്കുന്നതാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകും.ഭൂമി ഇടപാടുകൾ നടത്താൻ ആകും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ ചുമതലകൾ ഏറ്റെടുക്കും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാണ്. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഉന്നത വ്യക്തികളുടെ പ്രീതി നേടും. കുടുംബത്തിൽ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. പ്രവർ ത്തന രംഗത്ത് കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സുഹൃത്തുക്കളുമായി ഒത്തുകൂടാനാകും. ജോലിയിൽ ഉയർച്ച ഉണ്ടാകും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് നടക്കും. പൊതുവേ ഈശ്വരാധീനമുള്ള സമയമാണ്. സാമ്പത്തിക നിലഭദ്രമാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പല കാര്യങ്ങൾക്കും പ്രതീക്ഷിക്കാത്ത തടസ്സങ്ങ ൾ നേരിടേണ്ടി വരാം. പുതിയ സംരംഭങ്ങൾ ഇന്ന് തുടങ്ങാതിരിക്കുന്നതാണ് നല്ലത്.അപകടസാ ധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ് ഇന്ന്. ഉല്ലാസ് യാത്ര നടത്താൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കുടുംബാംഗ ങ്ങൾ എല്ലാവരും കൂടി ഒത്തുകൂടാൻ സാധിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ചുമതലകൾ ഏറ്റെടുക്കാൻ സാധിക്കും. പരീക്ഷയിൽ മികവ് പ്രകടിപ്പിക്കാൻ കഴിയും.വീ ട്ടിൽ നിന്നുള്ള പിന്തുണ ലഭിക്കും.പ്രായം ചെന്നവ രെ വാത രോഗങ്ങൾ ശല്യം ചെയ്യും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാൻ ഇട യുണ്ട്. ഉദ്യോഗാർഥികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തിക രമായ തുടരും. യാത്രകൾ ഗുണകരമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates