astrology 
Astrology

Today's Rashi Phalam July 06|പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിറവേറ്റാൻ കഴിയും

ഇന്നത്തെ നക്ഷത്രഫലം – 6-7-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നാളുകളായി മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം സഫലമാകും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചപ്പെട്ട പുരോഗതി കൈവരും.ബിസിനസ് രംഗത്ത് അനുകൂലമായ ചർച്ചകൾ നടക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

മുടങ്ങിക്കിടന്ന ഒരു പ്രവർത്തനം വീണ്ടും സജീവമാകും. ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രധാന പ്പെട്ട ഒരു കാര്യം പൂർത്തിയാക്കാൻ ഉപകരിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ അവസരങ്ങൾ ജീവിതത്തിൽ അനുകൂല മാറ്റങ്ങൾക്ക് വഴിയൊരുക്കും.ഔദ്യോഗികആവശ്യ ങ്ങൾക്കായി നടത്തുന്ന യാത്ര വിജയകരമാകും. സുഹൃത്തുക്കളുടെ നിർദ്ദേശം ഗുണകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പ്രതീക്ഷിച്ചിരുന്ന ഒരു സന്തോഷവാർത്ത എത്തിച്ചേരും. ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുരംഗത്ത് നിങ്ങളുടെ കഴിവുകൾ ശ്രദ്ധിക്കപ്പെടും. പുതിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സാഹചര്യം ഉണ്ടാകും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്ന ദിവസമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. കുടുംബത്തിൽ സന്തോഷ കരമായ അന്തരീക്ഷം നിലനിൽക്കും. ബിസിനസ് രംഗത്ത് പുതിയ കരാറുകൾ ലഭിക്കാൻ സാധ്യത യുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രശംസ ലഭിക്കും.സാമ്പത്തിക നില മെച്ചപ്പെടും.വിദേശത്ത് നിന്നുള്ള വാർത്ത സന്തോഷം നൽകും.ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുൻപ് നടത്തിയ പരിശ്രമങ്ങളുടെ ഫലം ലഭിച്ചു തുടങ്ങും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങൾ ആലോചിക്കുന്നവർക്ക് അനുകൂല സമയം.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സാമ്പത്തിക നേട്ടത്തിന് പുതിയ വഴികൾ തുറന്നു കിട്ടും. വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പഠനത്തിലും മത്സരപരീക്ഷ കളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ആഗ്രഹിച്ച കാര്യങ്ങളിൽ ക്രമേണ പുരോഗതി ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിറവേറ്റാൻ കഴിയും. ബിസിനസ് മേഖലയിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പ്രതീക്ഷിക്കാത്ത ഒരു അവസരം ജീവിതത്തിൽ മു ന്നേറ്റത്തിന് കാരണമാകും.പഴയ കുടിശ്ശിക ലഭി ക്കാൻ സാധ്യതയുണ്ട്.പുതിയ പദ്ധതികൾക്ക് അനുകൂലമായ പിന്തുണ ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

മുടങ്ങിക്കിടന്ന ചില കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. പുതിയ ആളുകളുമായുള്ള ബന്ധം ഭാവിയിൽ നേട്ടമാകും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിക്കാം.

Today's Horoscope in Malayalam:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീൽ പുറത്ത്! കാനറികളുടെ നെഞ്ചുതകർത്ത് 'മൈറ്റി' ഹാളണ്ടിന്റെ 'ഇരട്ട പ്രഹരം'; ചരിത്രമെഴുതി നോർവെ ക്വാർട്ടറിൽ

Weekly horoscope (July 05- July 11, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കണം'; മസ്‌കത്തില്‍ കര്‍ശന നിര്‍ദേശം, ലംഘിച്ചാല്‍ കനത്ത പിഴ

ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു