daily horoscope 
Astrology

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

ഇന്നത്തെ നക്ഷത്രഫലം – 22-07-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പ്രതീക്ഷിച്ച കാര്യങ്ങളിൽ അനുകൂലമായ പുരോഗതി കാണും.പുതിയ പരിചയങ്ങൾ ഗുണം ചെയ്യും.പണമിടപാടുകളിൽ നേട്ടമുണ്ടാകും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ജോലിയിൽ കഴിവ് അംഗീകരിക്കപ്പെടും. യാത്രകളിലൂടെ പ്രയോജനം ലഭിക്കും. മുടങ്ങിക്കിടന്ന ഒരു പദ്ധതി വീണ്ടും സജീവമാകും. വിലപ്പെട്ട വിവരങ്ങൾ കൈവരാൻ സാധ്യതയുണ്ട്. വരുമാനം കുറയും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വ്യാപാരകാര്യങ്ങളിൽ അനുകൂല നീക്കങ്ങൾ ഉണ്ടാകും. പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും.പ്രതീക്ഷിക്കാത്ത ഒരു സന്തോഷവാർത്ത കേൾക്കാം.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. ഉദ്യോഗകാര്യങ്ങളിൽ മുന്നേറ്റം കൈവരും. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. ചെലവുകളിൽ നിയന്ത്രണം പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

മത്സരപരമായ രംഗങ്ങളിൽ നേട്ടം നേടും. പുതിയ ആളുകളുമായുള്ള ആശയവിനിമയം ഗുണകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദീർഘകാല ലക്ഷ്യങ്ങളിലേക്ക് ഉറച്ച ചുവടുകൾ വയ്ക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

തൊഴിൽരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരും. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കും.മുതിർന്നവരുടെ ഉപദേശം പ്രയോ ജനപ്പെടും. പുതിയ ബിസിനസ് തുടങ്ങും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പുതിയ വരുമാന മാർഗങ്ങൾ തെളിയും. ബന്ധ പ്പെടുന്ന ആളുകളിൽ നിന്ന് സഹകരണം ലഭിക്കും. കാത്തിരുന്ന വാർത്ത സന്തോഷം നൽകും. പ്രവർത്തനങ്ങളിൽ ആത്മസംതൃപ്തി ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുൻപ് നടത്തിയ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കും. ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീ രുമാനം ഉണ്ടാകും.പുതിയ സംരംഭങ്ങൾക്ക് പിന്തു ണ ലഭിക്കും. ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

മികച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. സാമ്പത്തിക നില മെച്ചപ്പെടും. സുഹൃത്തു ക്കളുമായുള്ള കൂടിക്കാഴ്ച സന്തോഷം നൽകും. പുതിയ വിഷയം പഠിക്കാൻ ആരംഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ജോലികളിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുരോഗതി കൈവരും. പുതിയ കരാറുകൾ ഗുണം ചെയ്യും. ദീർഘനാളായി ആഗ്രഹിച്ച കാര്യം സഫലമാകാം. സമയക്രമം പാലിക്കുന്നത് വിജയത്തിന് വഴിയൊരുക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമ്പത്തിക തീരുമാനങ്ങൾ ഗുണകരമാകും. പുതിയ സൗഹൃദങ്ങൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും. തൊഴിൽരംഗത്ത് പുതിയ സാധ്യതകൾ തെളിയും. ആശയങ്ങൾ മറ്റുള്ളവർ അംഗീകരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രധാനപ്പെട്ട കാര്യങ്ങളിൽ വ്യക്തത കൈവരും. യാത്രകൾ വിജയകരമാകും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ അനുയോജ്യമായ ദിവസമാണ്. പ്രതീക്ഷയോടെ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ മികച്ച ഫലം നൽകും.

Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്