മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലിയിൽ ഉയർച്ച നേടും. മേലുദ്യോഗസ്ഥർ ഏൽപ്പിക്കുന്ന പുതിയ ചുമതല വിജയകരമായി പൂർത്തിയാക്കും. ഔദ്യോഗിക യാത്രയ്ക്ക് സാധ്യതയുണ്ട്. ഒരു അപേക്ഷയ്ക്ക് അനുകൂല മറുപടി ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ദീർഘനാളായി മുടങ്ങിക്കിടന്ന ഫയലുകൾ തീർപ്പാക്കും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ ജോലിയിൽ പ്രവേശിക്കും. അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യും. അഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. വിദേശ സ്ഥാപനങ്ങളിൽ നിന്ന് തൊഴിൽ സംബന്ധമായ അറിയിപ്പുകൾ ലഭിക്കും. മികച്ച പ്രവർത്തന ത്തിനുള്ള അംഗീകാരം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ജോലിയിൽ ഉയർച്ച നേടും. പുതിയ പദ്ധതികളുടെ നേതൃത്വം ഏറ്റെടുക്കും. സ്ഥലംമാറ്റം ആഗ്രഹിക്കു ന്നവർക്ക് അത് ലഭിക്കും.പഴയ സഹപ്രവർത്തകരുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പുതിയ അവസരങ്ങൾ ലഭിക്കും. പരീക്ഷകളിലും മത്സരങ്ങളിലും പങ്കെടുക്കുന്നവർക്ക് നേട്ടം ഉണ്ടാകും. ഔദ്യോഗിക രേഖകൾ സംബന്ധിച്ച തടസ്സങ്ങൾ മാറും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.മേലുദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചകൾ വിജയ കരമാകും. പുതിയ വിഭാഗത്തിലേക്ക് മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാ ണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
അംഗീകാരങ്ങൾ ലഭിക്കും. പുതിയ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും.വിദേശത്തേക്ക് ജോലിക്കായി ശ്രമിക്കുന്നവർക്ക് പുരോഗതി ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ദൂരയാത്ര നടത്തും. പുതിയ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ദീർഘയാത്രകൾ ചെയ്യേണ്ടതായി വരാം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. മുടങ്ങിക്കിടന്ന പ്രോജക്ടുകൾ പൂർത്തിയാക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. ഔദ്യോഗിക ബഹുമതികൾ ലഭിക്കാൻ സാധ്യതയുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ജോലിയിൽ പ്രവേശിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ജോലിയിൽ ഉയർച്ച നേടും. വിദേശ തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് നേട്ടമുണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates