ഇന്നത്തെ നക്ഷത്രഫലം horoscope AI Image
Astrology

ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യം അനുകൂലം, കാത്തിരുന്ന കാര്യങ്ങള്‍ നടക്കും

ഇന്നത്തെ നക്ഷത്രഫലം 19-10-2025

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

പൊതുവേ എല്ലാ കാര്യങ്ങളോടും അലസത തോന്നുന്ന ദിവസമാണിത്. പങ്കാളിയുമായി അഭിപ്രായ ഭിന്നതകള്‍ക്കും സാധ്യത കാണുന്നു. അസുഖങ്ങള്‍ പിടിപെടാനും ഇടയുണ്ട്.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയും. മനസ്സമാധാനം ഉള്ള ദിവസമാണ് ഇന്ന്. തൊഴില്‍ രംഗത്ത് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം3/4)

കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. യാത്രകള്‍ വിജയകരമാകും. മാധ്യമ പ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബിസിനസ് പുരോഗമിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയിപ്പിക്കാന്‍ കഴിയും. പ്രണയിതാക്കള്‍ക്ക് സന്തോഷിക്കാവുന്ന ദിവസമാണ് ഇന്ന്. പഴയ കാര്‍ മാറ്റി പുതിയത് വാങ്ങാന്‍ തീരുമാനിക്കും.

ചിങ്ങം (മകം , പൂരം, ഉത്രം ¼)

പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ചെലവുകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഇന്ന് ശ്രമിച്ചാല്‍ നേടിയെടുക്കാന്‍ കഴിയും. സാമ്പത്തിക പുരോഗതി നേടും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്ന്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

തൊഴില്‍ രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഒക്കെ നേരിടേണ്ടി വരാം. ഉല്ലാസ യാത്രകള്‍ നടത്തും. ആഡംബര വസ്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും. ആരോഗ്യം തൃപ്തികരമാണ്.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

ഭാഗ്യം അനുകൂലമായ ദിവസമാണ്. ദൈവാധീനം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാന്‍ കഴിയും. വരുമാനത്തില്‍ വര്‍ദ്ധന് ഉണ്ടാവും. ദീര്‍ഘകാലമായി കാത്തിരുന്ന ചില കാര്യങ്ങള്‍ നടക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രതീക്ഷിക്കാത്ത പെട്ടെന്നുള്ള തടസ്സങ്ങള്‍ നേരിടേണ്ടതായി വരാം. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ ഉടനെ ആരംഭിക്കാതിരിക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)

എതിരാളികളെ വശത്താക്കാന്‍ കഴിയും. കുടുംബ ജീവിതം സന്തോഷകരമായി മാറും. വിദേശത്ത് നിന്ന് ചില സന്തോഷ വാര്‍ത്തകള്‍ എത്തിച്ചേരും. സാമ്പത്തിക നില മെച്ചപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പല കാര്യങ്ങളും മന്ദഗതിയില്‍ ആവും. വരുമാനത്തിന് കുറവ് ഉണ്ടാകും. എതിര്‍പ്പുകള്‍ വര്‍ധിക്കാനും ഇടയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ലഹരിവസ്തുക്കള്‍ പൂര്‍ണമായി ഉപേക്ഷിക്കുക.

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകുന്ന ദിവസമാണ് ഇന്ന്. ജോലിയില്‍ ഉയര്‍ച്ച ഉണ്ടാവും. കുടുംബ ജീവിതം സന്തോഷകരമായി മാറും. പങ്കാളിയെ കൊണ്ടും ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

Daily horoscope and astrology prediction for October 20

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT