ഇന്നത്തെ നക്ഷത്രഫലം horoscope AI Image
Astrology

വാക്കു പാലിക്കാനാവില്ല, ഈ നക്ഷത്രക്കാര്‍ക്കു സാമ്പത്തിക ബുദ്ധിമുട്ട്

ഇന്നത്തെ നക്ഷത്രഫലം 22-10-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

ഇന്നലെ ശ്രമിച്ചിട്ട് നടക്കാതിരുന്ന ചില കാര്യങ്ങള്‍ കൂടി ഇന്ന് നടക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയുമായുള്ള അഭിപ്രായം തുടരും. ഉന്നത ബന്ധങ്ങള്‍ കൊണ്ട് ചില നേട്ടങ്ങള്‍ കൈവരിക്കും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

സര്‍ക്കാരില്‍ നിന്നും അധികമായി ചില ആനുകൂല്യങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടക്കും. വസ്തു ഇടപാടുകള്‍ ലാഭകരമായി നടക്കും. സ്വര്‍ണാഭരണങ്ങള്‍ സമ്പാദിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം3/4)

കുടുംബജീവിതം സമാധാനം സന്തോഷവും നിറഞ്ഞതാവും. ചിലര്‍ക്ക് ഉല്ലാസ യാത്രയില്‍ പങ്കുചേരാനും യോഗം കാണുന്നു. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാന്‍ കഴിയും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വാക്ക് പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സാമ്പത്തിക മാന്ദ്യത തുടരും. യാത്രാവേളയില്‍ അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. ആരോഗ്യം തൃപ്തികരമാണ്.

ചിങ്ങം (മകം , പൂരം, ഉത്രം ¼)

വലിയ പ്രയത്‌നങ്ങളൊക്കെ ചെയ്താലും അതില്‍ നിന്നും പ്രതീക്ഷിച്ച അത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയില്ല. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ നിക്ഷേപങ്ങളിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പഠന കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. വാക്ക് തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

വരുമാനത്തിലും അധികമായ ചെലവുകള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഓഫീസിലേക്ക് പണം അടക്കേണ്ടതായി വരാം. ജോലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

കുടുംബ സ്വത്ത് കൈവശം വന്നുചേരും. ഓഹരിയില്‍ നിന്ന് ചെറിയ ലാഭം പ്രതീക്ഷിക്കാം. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങള്‍ കൈവരിക്കും. വിശേഷ വസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ചില കാര്യങ്ങള്‍ ഭാഗ്യം കൊണ്ട് നേടിയെടുക്കാന്‍ സാധിക്കും. സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. ദീര്‍ഘയാത്രകള്‍ ഗുണകരമായി മാറും. പണം ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം 1/2)

സാമ്പത്തിക നില മെച്ചപ്പെടും. പൊതുവേ ദൈവാധീനമുള്ള കാലമാണ്. പങ്കാളിയെ കൊണ്ട് ചില ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പങ്കുകച്ചവടം കൂടുതല്‍ ലാഭകരമാകും പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പഠനകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ് പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക

മീനം (പൂരുരുട്ടാതി ½, ഉത്രട്ടാതി, രേവതി)

ദൈവാധീനമുള്ള സമയമായതിനാല്‍ വലിയ ദോഷങ്ങള്‍ ഇല്ല. എങ്കിലും പല കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടാം. കുടുംബജീവിതം. സമാധാനം നിറഞ്ഞതായി തുടരും. അലസത ഒഴിവാക്കുക.

Daily horoscope and astrology prediction for October 22

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT