ഇന്നത്തെ നക്ഷത്രഫലം horoscope AI Image
Astrology

കമിതാക്കള്‍ക്ക് അനുകൂലമായ ദിനം; ഈ രാശിക്കാര്‍ക്ക് മനസ്സമാധാനം

ഇന്നത്തെ നക്ഷത്രഫലം 26-10-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാം. ആത്മവിശ്വാസം വര്‍ധിക്കും. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കുക.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇന്ന് കുടുംബത്തില്‍ സന്തോഷം നിറയും. പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വ്യാപാരികള്‍ക്ക് ലാഭം ലഭിക്കുന്ന ദിനമാണ്. മാനസിക സമാധാനം നിലനില്‍ക്കും. കമിതാക്കള്‍ക്ക് അനുകൂലമായ ദിനമാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)

സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും. പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ പുതുമയുണ്ടാക്കും. യാത്രകള്‍ അനുകൂലമാകാം. ഔദ്യോഗിക വിഷയങ്ങളില്‍ വേഗത കുറയ്ക്കുന്നത് നല്ലത്.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരോഗ്യത്തെ അവഗണിക്കരുത്. ദൈവവിശ്വാസം പുതുക്കാന്‍ നല്ല ദിനം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ജോലി രംഗത്ത് ആത്മവിശ്വാസം വര്‍ധിക്കും. ചെറുകിട തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. യാത്രയില്‍ സൂക്ഷ്മത പാലിക്കുക.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ആലോചിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ ദിനം. പണകാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. ബിസിനസില്‍ മാറ്റങ്ങള്‍ ഗുണകരമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

ജോലിയില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാം. ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരാം. സാമ്പത്തികമായി മിതമായ സമീപനം സ്വീകരിക്കുക. സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനിര്‍ത്തും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

ഇന്ന് ഭാഗ്യം അനുകൂലമാണ്. പഴയ പരിശ്രമങ്ങള്‍ ഫലിക്കും. ആത്മവിശ്വാസം ഉയരും. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ നല്ല ദിനം. പ്രാര്‍ത്ഥനയിലും മറ്റും സമയം ചെലവഴിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ആത്മവിശ്വാസം വര്‍ധിക്കുന്ന ദിവസമാണ്. പഴയ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണും. തൊഴില്‍ മേഖലയില്‍ പുതിയ ചുമതലകള്‍ ലഭിക്കാം. യാത്രകള്‍ക്ക് അനുകൂലം. ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

മകരം (ഉത്രാടം ¾, തിരുവോണം,അവിട്ടം ½)

ധനലാഭത്തിനുള്ള മികച്ച ദിനമാണ്. തൊഴില്‍ രംഗത്ത് ഉന്നതരുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ദീര്‍ഘ കാല പദ്ധതികള്‍ക്ക് തുടക്കമിടാന്‍ കഴിയും.

കുംഭം (അവിട്ടം ½, ചതയം, പൂരൂരുട്ടതി ¾)

പുതിയ ആശയങ്ങള്‍ വിജയത്തിലേക്കു നയിക്കും. സുഹൃത്തുക്കളിലൂടെ സഹായം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റം ഉണ്ടാകും. . യാത്രകള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

മീനം (പൂരൂരുട്ടതി ¼, ഉത്രട്ടാതി, രേവതി)

സന്തോഷകരമായ ദിനം. കുടുംബസൗഖ്യം വര്‍ധിക്കും. തൊഴില്‍ രംഗത്ത് പ്രതീക്ഷിച്ച വിജയം ലഭിക്കും. ദൈവാരാധനയും ആത്മചിന്തയും മനസ്സമാധാനം നല്‍കും. ധനലാഭം പ്രതീക്ഷിക്കാം.

Daily horoscope and astrology prediction for October 26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT