ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

മിഥുനക്കൂറുകാര്‍ക്കു സഹപ്രവര്‍ത്തകരില്‍നിന്ന് ഉപദ്രവം, അധിക ചെലവുകള്‍ വരും

ഇന്നത്തെ നക്ഷത്രഫലം 13-9-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

കൃത്യമായ ആശയ വിനിമയം നടത്താന്‍ കഴിയും. സ്ഥിര വരുമാനത്തില്‍ വര്‍ദ്ധന ഉണ്ടാവും. കോടതി കാര്യങ്ങളില്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

കുടുംബത്തില്‍ വിശേഷ ചടങ്ങുകള്‍ നടക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടും. സാമ്പത്തിക കാര്യങ്ങളില്‍ ഭയപ്പെടാനില്ല. സഹപ്രവര്‍ത്തകരുടെ പ്രശംസ നേടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

വരവിലും അധികമായ ചെലവുകള്‍ വന്നു ചേരും. സഹപ്രവര്‍ത്തകരില്‍ നിന്നും ഉപദ്രവങ്ങള്‍ ഉണ്ടാകാം. പഠന യാത്ര നടത്തും. അസുഖം പൂര്‍ണമായും വിട്ടുമാറും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളും ഗുണകരമായി തീരും. സാമ്പത്തിക പുരോഗതി നേടും. മുടങ്ങിക്കിടക്കുന്ന വഴിപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

പ്രവര്‍ത്തനരംഗത്ത് സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നില ഭദ്രമായി തുടരും. പണം മുടക്കി പുതിയ ചില കാര്യങ്ങള്‍ ആരംഭിക്കും.

കന്നി (ഉത്രം 3/4,അത്തം, ചിത്തിര 1/2)

ഭാഗ്യം കൊണ്ട് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയും. മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. എതിരാളികളില്‍ നിന്നും ചില ബുദ്ധിമുട്ടുകള്‍ നേരിടും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

ഒട്ടും പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങള്‍ ഇന്നുണ്ടാകാം. പുതിയകാര്യങ്ങള്‍ തുടങ്ങുന്നത് നല്ലൊരു ദിവസത്തേക്ക് മാറ്റിവെക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകളും വരാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

ഭാഗ്യം അനുകൂലമായി മാറുന്ന ദിവസം ആണിന്ന്. ദാമ്പത്യ ജീവിതം ഊഷ്മളമാകും. സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങ ള്‍ പ്രതീക്ഷിക്കാം. വരുമാനം വര്‍ദ്ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

നീരുവീഴ്ച, പനി മുതലായ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. പൊതുവേ അലസത തോന്നാന്‍ ഇടയുണ്ട്. പെട്ടെന്നൊരു തീരുമാനവും എടുക്കാതിരിക്കുക

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പങ്കാളിയുടെ സഹായത്തോടെ പുതിയ ചില കാര്യങ്ങള്‍ തുടങ്ങും. എല്ലാ രീതിയിലും സന്തോഷകരമായ സമയമാണ് ഇ പ്പോള്‍. വരുമാനം മെച്ചപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടക്കാന്‍ ഇടയുണ്ട്. പുതിയ ചുമതലകള്‍ ലഭിക്കും. ആരോഗ്യ സംബന്ധമായ കാ ര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

ഓഹരി ഇടപാടുകളില്‍ നിന്നും നേട്ടം ഉണ്ടാകും. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മികച്ച ദിവസമാണ് ഇന്ന്. സര്‍ക്കാരില്‍നിന്നും പ്രതീക്ഷിച്ച സഹായത്തിന് താമസം നേ രിടും

Daily Horoscope, astrology prediction for September 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി