ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

മീനക്കൂറുകാര്‍ ശ്രദ്ധിക്കുക; ദമ്പതികള്‍ ഒന്നിക്കും, ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം

ഇന്നത്തെ നക്ഷത്രഫലം 14-9-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

സാമ്പത്തിക പുരോഗതി നേടും. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഐടി രംഗത്തുള്ളവര്‍ക്കും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

കോടതി കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. ഏറെനാളായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)

ഉപരിപഠനത്തിനായി കൂടുതല്‍ പണം മുടക്കും. ചിലര്‍ക്ക് വിദേശവാസത്തിനും യോഗം കാണുന്നു. കുടുംബ സമാധാനവും സന്തോഷവും വീണ്ടെടുക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

സാമ്പത്തികമായി വലിയ മാറ്റങ്ങള്‍ ഉണ്ടാകും. വീട്ടില്‍ ചില കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

പ്രവര്‍ത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. സഹോദരന്റെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ കഴിയും. പ്രതീ ക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കും.

കന്നി (ഉത്രം 3/4,അത്തം, ചിത്തിര 1/2)

വരുമാനത്തില്‍ വര്‍ദ്ധനവ് നേടും. വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവാതെനോക്കുക. സൈനികര്‍ക്ക് ബഹുമതികള്‍ ലഭിക്കും. പുതിയ വിഷയം പഠിക്കാന്‍ ആരംഭിക്കും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

ഭാഗ്യദോഷംകൊണ്ട് ചില നഷ്ടങ്ങള്‍ വരും. ചെലവു കൂടും. പെട്ടെന്നുള്ള യാത്ര വേണ്ടി വരാം. ദൈവാധീനമുള്ള കാലമായതിനാല്‍ വലിയ ദോഷങ്ങള്‍ ഉണ്ടാവില്ല.

വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട):

ഭാഗ്യമുള്ള ദിവസമാണ്. കുടുംബ ജീവിതം സന്തോഷകരമാകും. കുറച്ചുദിവസമായി ശ്രമിക്കുന്ന ചില കാര്യങ്ങള്‍ ഇന്ന് നടക്കും. സാമ്പത്തിക നില ഭദ്രമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാന്‍ കഴിയും. തൊഴില്‍ രംഗത്ത് സമാധാനം ഉണ്ടാകും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ബന്ധുക്കളുടെ സഹായം ഉണ്ടാകും. സഹപ്രവര്‍ത്തകരില്‍ നിന്നും ചിലബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

ഉല്ലാസയാത്രയില്‍ പങ്കെടുക്കും. ചിലര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. വരുമാനം തൃപ്തികരമായ തുടരും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ കൂടുത ല്‍ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

അകന്നു കഴിഞ്ഞിരുന്നത് ദമ്പതികള്‍ തമ്മില്‍ ഒന്നിച്ചു ചേരും. പ്രവര്‍ത്തന രംഗത്തെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാകും. വരുമാനം വര്‍ദ്ധിക്കും.

Daily Horoscope, astrology prediction for September 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി