അഷ്ടമി രോഹിണി; അറിയാം വിശേഷങ്ങളും വഴിപാടുകളും
ശ്രീകൃഷ്ണന്റെ ജന്മദിനമായി അഷ്ടമി രോഹിണി ആചരിക്കപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഹിന്ദു കലണ്ടര്‍ പ്രകാരം ശ്രാവണ അല്ലെങ്കില്‍ ഭദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ രോഹിണി നക്ഷത്രം പ്രബലമാകുമ്പോഴാണ് അഷ്ടമി രോഹിണി ആ ഘോഷിക്കുന്നത്.
കേരളത്തില്‍, മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങമാസത്തിലെ അഷ്ടമി - രോഹിണി സംയോജനമാണ് ശ്രീകൃഷ്ണജയന്തി യായി കണക്കാക്കുന്നത്. അഷ്ടമി രോഹിണി 2025 സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ്.
ശ്രീകൃഷ്ണനെ ആരാധിക്കുന്നത് സര്‍വ്വാധിഷ്ഠങ്ങളും സാധിക്കാന്‍ ഉത്തമമാണ് എന്നാണ് വിശ്വാസം. മഹാവിഷ് ണുവിന്റെ പൂര്‍ണാവതാരമായ ശ്രീകൃഷ്ണനെ സന്താനഗോപാല മൂര്‍ത്തി ആയാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിച്ചാല്‍ സ ന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം.
തൃക്കൈവെണ്ണ, കദളിപ്പഴം, അവല്‍, പാല്‍പ്പായസം തുടങ്ങിയവ നിവേദിക്കുന്നതും തുളസിമാല, മഞ്ഞപ്പട്ട് തുട ങ്ങിയ ചാര്‍ത്തുന്നതും ഭഗവാന് പ്രിയപ്പെട്ട വഴിപാടുകള്‍ ആണ്.
ഗുരുവായൂര്‍, അമ്പലപ്പുഴ, ആറന്മുള, പൂര്‍ണ്ണത്രയീശ, തെക്കന്‍ ചിറ്റൂര്‍, മേജര്‍ നാറാണത്ത്, തിരുവമ്പാടി, ചേലാമറ്റം, തിരു നക്കര, തിരുവാര്‍പ്പ്, തൃക്കുലശേഖരപുരം, തൃച്ചംബരം, തൊടുപുഴ, നെയ്യാറ്റിന്‍കര, മാവേലിക്കര തുടങ്ങി കേരളത്തിലെ മുഴുവന്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും തി രുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം മറ്റനേകം മഹാവിഷ്ണുക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു.
ഈ ദിവസം കുട്ടികള്‍ ശ്രീകൃഷ്ണ വേഷത്തിലും രാധയുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് ശോഭാ യാത്രകള്‍ നടത്തുകയും ചെയ്യുന്നു. അഷ്ടമിരോഹിണി ഉറിയടിക്ക് പ്രസിദ്ധമാണ് - കയറിലും കപ്പിയിലും തൂക്കിയിട്ടിരിക്കുന്ന പാത്രം വടികള്‍ ഉപയോഗിച്ച് തകര്‍ക്കുന്നു.
Know the importance of Ashtami Rohini, the birth day of Lord Krishna
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

