മരണാനന്തരം ശിവലോകത്ത്, കഴിഞ്ഞ ജന്മങ്ങളിലെ കര്‍മ്മങ്ങളുടെ ഫലം; ഇത് പുനര്‍ജന്മം

കഴിഞ്ഞ ജന്മങ്ങളിലെ കര്‍മ്മങ്ങളുടെ ഫലമായാണ് ഈ ജന്മം എടുത്തിരിക്കുന്നത് എന്നാണ് ഭാരതീയ വിശ്വാസം
reincarnation
reincarnationപ്രതീകാത്മക ചിത്രം
Updated on
1 min read

കഴിഞ്ഞ ജന്മങ്ങളിലെ കര്‍മ്മങ്ങളുടെ ഫലമായാണ് ഈ ജന്മം എടുത്തിരിക്കുന്നത് എന്നാണ് ഭാരതീയ വിശ്വാസം.അ തുകൊണ്ടുതന്നെ ഭാരതത്തില്‍ നിന്ന് ഉത്ഭവിച്ച മതങ്ങളെല്ലാം ഈ വിശ്വാസം പിന്തുടരുന്നു. ജ്യോതിഷവും പൂര്‍വ്വജന്മത്തെ പിന്തുണയ്ക്കുന്നു.

ജാതകത്തില്‍ ഒമ്പതാം ഭാവം കൊണ്ടാണ് പൂര്‍വ ജന്മത്തെ കുറിച്ച് ചിന്തിക്കുന്നത്. പന്ത്രണ്ടാം ഭാവാധിപന്‍ സൂര്യനുമായി യോഗം ചേര്‍ന്നാല്‍ മരണാനന്തരം ശിവലോകത്ത് എത്തും എന്നാണ് പ്രമാണം. അതായത് മരണാനന്തരമുള്ള കാ ര്യങ്ങളെക്കുറിച്ച് പോലും ജാതകത്തില്‍ നിന്നും മനസ്സിലാക്കാം എന്നാണ് ചുരുക്കം.

നമുക്കൊക്കെ പല ജന്മങ്ങള്‍ ഉണ്ടായിരുന്നു. ആ ജന്മങ്ങളിലും നമ്മളെല്ലാം ഒന്നിച്ചായിരുന്നു എന്നും പറയുന്ന പല വിദേശ പുസ്തകങ്ങളും ലഭ്യമാണ്. എല്‍കെജി മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയുള്ള പഠനത്തില്‍ തുടരുന്ന പോലെ, ഓരോ ജന്മവും ഓരോ ക്ലാസുകള്‍ ആണെന്നും പരീക്ഷ പാസായാല്‍ അടുത്ത ക്ലാസിലേക്ക് കടക്കാമെന്നും ആണ് അവയിലൂടെ ഒക്കെ സൂചിപ്പിക്കുന്നത്.

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും ഒരേ ചൈതന്യത്തിന്റെ പല ജന്മങ്ങളെ കുറിച്ചുള്ള സങ്കല്പമാണല്ലോ. പൂന്താനത്തിന്റെ വരികളും പല ജന്മങ്ങള്‍ ഉണ്ടെ ന്നുള്ള സൂചന തന്നെയാണ് നല്‍കുന്നത്. പഠിക്കാനുള്ള വിഷയം സ്‌നേഹിക്കുക എന്നുള്ളതാണ്. ആ വിഷയത്തില്‍ പല രും തോറ്റു പോവുകയും ചെയ്യുന്നു. പാസാകുന്നവര്‍ അടുത്ത തലത്തിലേക്ക് പോകുന്നു.സ്വന്തം അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും പോലും സ്‌നേഹിക്കാന്‍ കൂടെ നിര്‍ത്താന്‍ പലര്‍ക്കും കഴിയുന്നില്ല. സ്‌നേഹമാണ് അഖിലസാര മൂഴിയില്‍ കവി പറഞ്ഞിട്ടും മനസ്സിലായില്ല.

reincarnation
ഇടവക്കൂറുകാര്‍ക്ക് ജോലി മാറാൻ അനുകൂല സമയം

ഈ ജന്മത്തിലെ ദുരിതങ്ങളുമായി വീണ്ടും ഒരു ജന്മം എടുക്കുന്നതിലും നല്ലത് തിരുത്താന്‍ വൈകിയിട്ടില്ല എന്ന് മനസ്സി ലാക്കി മറ്റുള്ളവരെ സ്‌നേഹിക്കാന്‍ തയ്യാറാവുക എന്നതാണ് ഉത്തമമായ കര്‍മ്മം. ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിലെ കാമു കിയായിരിക്കും ഈ ജന്മത്തിലെ അമ്മയോ ഭാര്യയോ ആയി വരിക. ശത്രുവോ എതിരാളിയോ പങ്കാളിയായി വന്നാല്‍ ഈ ജന്മവും കലഹിച്ച് തന്നെ മുന്നോട്ടു പോകും. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വക്കക്കാരും സഹപാഠികളും സുഹൃത്തുക്കളും ഒക്കെ കഴിഞ്ഞ ജന്മങ്ങളില്‍ കണ്ടുമുട്ടിയവരാണ്. വരും ജന്മങ്ങളില്‍ ഒപ്പമുണ്ടാകുന്നവരാണ്.

reincarnation
തിരുവോണത്തിന് പച്ചവെള്ളം പോലും കുടിക്കാതെ ഉണ്ണാവ്രതം, ഇതൊരു ജ്യോതിഷ പരിഹാരം; ആ കഥ ഇങ്ങനെ
Summary

The result of karma from past lives; this is reincarnation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com