മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. നേരത്തെ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാർഥികളുടെ ശുപാർശകൾ പരിഗണിക്കപ്പെടും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ക്ഷേത്രദർശനത്തിനായി സമയം കണ്ടെത്തും. ഉന്നത സ്ഥാനത്തുള്ളവരുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിക്കും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ഭൂമിയിൽ നിന്നുള്ളതായം വർദ്ധിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
സർക്കാരിൽനിന്ന് ലഭിക്കാനുള്ള ആനുകൂല്യം കൈവരിക്കും. വീട്ടിലും ഔദ്യോഗിക രംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കും. അനാവശ്യ തർക്കങ്ങളും കലഹങ്ങളും ഒഴിവാക്കുക.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സഫലമാകും. ദേവാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. യാത്ര ഗുണകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ടെസ്റ്റിലും ഇന്റർവ്യൂവിലും പങ്കെടുക്കുന്നവർ കൂടുതൽ പരിശ്രമിക്കേണ്ടിവരും. അനാവശ്യമായ ചിന്തകൾ മനസ്സിനെ അലട്ടാൻ അനുവദിക്കരുത്.പല ആഗ്രഹങ്ങളും നടക്കാൻ കാലതാമസം വരും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വിശേഷ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങളിൽ പൊതുവെ വിജയമുണ്ടാകും. പ്രതീക്ഷിക്കുന്നത് പോലെ നേട്ടങ്ങൾ ഉണ്ടാകുന്ന സമയമാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ഉദ്യോഗാർഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂവി ലും പ്രതീക്ഷിച്ചതിലധികം പ്രയാസം നേരിടേണ്ടി വരും. ചെലവുകൾ വരുമാനത്തേക്കാൾ വർധിക്കാനിടയുണ്ട്. വീട്ടിൽ സന്തോഷം നിലനിൽക്കും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
ജീവിതപങ്കാളിക്ക് ഔദ്യോഗികരംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പലവഴികളിലൂടെ സാമ്പത്തിക നേട്ടം വന്നുചേരും. പുതിയ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾ വർധിക്കാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങളി ൽ കൂടുതൽ ശ്രദ്ധിക്കുക. യാത്ര ഗുണകരമാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ചില കാര്യങ്ങളിൽ അവസാനം താൽപര്യക്കുറവ് അനുഭവപ്പെടും. ചെയ്യുന്ന ജോലിക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നതിൽ തടസ്സമുണ്ടാകാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. ധനക്ലേശം ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
സന്താനങ്ങളുടെ കാര്യങ്ങൾക്കായി പണം ചെല വഴിക്കേണ്ടിവരും. ക്ഷമയും സഹനവും പുലർത്തുന്നതിലൂടെ വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാം. പുതിയ ചുമതലകൾ ഏറ്റെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates