Daily Horoscope 
Astrology

Today's Rashi Phalam April 24| ആഗ്രഹിച്ച കാര്യങ്ങൾ നേടും, വരുമാനം വർദ്ധിക്കും

ഇന്നത്തെ നക്ഷത്രഫലം – 24-4-2026, ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ചെറിയ സന്തോഷങ്ങൾ ദിനചര്യയിൽ നിറയും. പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടാൻ കഴിയും. പുതിയ ആശയങ്ങൾ മനസ്സിൽ തെളിയും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ശാന്തമായ സമീപനം പല പ്രശ്നങ്ങളും ലളിതമാക്കും. പഴയ ഓർമ്മകൾ മനസ്സിൽ നിറയും. ചെലവുകൾ നിയന്ത്രിക്കേണ്ട സാഹചര്യം വരാം. പുതിയ ചില അനുഭവങ്ങൾ ഇന്ന് പ്രതീക്ഷിക്കണം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സുഹൃത്തുക്കളുമായി ഒത്തുചേരാൻ കഴിയും. യാത്രകൾ മനസ്സിന് ആശ്വാസം നൽകും. ആലോചിച്ച കാര്യങ്ങൾ പതുക്കെ പുരോഗമിക്കും. പുതിയ വിവരങ്ങൾ അറിഞ്ഞ് സന്തോഷം തോന്നും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

നിശ്ചിത ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ചില കാര്യങ്ങളിൽ ക്ഷമ ആവശ്യമായി വരും. പഴയ ശ്രമങ്ങൾ ഫലം കാണാൻ തുടങ്ങും. സാന്ത്വനകരമായ അനുഭവങ്ങൾ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ ആളുകളെ പരിചയപ്പെടാൻ അവസരം ല ഭിക്കും. സന്തോഷകരമായ സന്ദർശനങ്ങൾ ഉണ്ടാകും. ചെറിയ മാറ്റങ്ങൾ ദിനചര്യയിൽ വരാം. വിനോദ കാര്യങ്ങളിൽ താൽപര്യം കൂടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കുടുംബ ജീവിതം സന്തോഷകരമാകും. പ്രവർത്തനങ്ങളിൽ സത്യസന്ധത പാലിക്കാൻ ശ്രമിക്കും. പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നീണ്ടു പോകാൻ ഇടയുണ്ട്. വരുമാനം വർദ്ധിക്കും

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തമാകും. മനസ്സിൽ സമാധാനം അനുഭവപ്പെടും. ചെറിയ ആഗ്ര ഹങ്ങൾ നിറവേറും. കലാപരമായ കാര്യ ങ്ങളിൽ താൽപര്യം വർധിക്കും. ഉല്ലാസ് യാത്ര നടത്തും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ ചിന്തകൾ പ്രവർത്തനങ്ങൾക്ക് ദിശ നൽ കും. പഴയ കാര്യങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടും. ഉപകാരപ്രദമായ നിർദ്ദേശങ്ങൾ ലഭിക്കും. ഭാഗ്യം അനുകൂലമായ ദിവസമായി അനുഭവപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുറത്തുള്ള ഇടപെടലുകൾ പുതുമ നൽകും. യാത്രകൾ സന്തോഷകരമാകും. പുതിയ അവസരങ്ങൾ ലഭിക്കും. ചില കാര്യങ്ങളിൽ വൈകൽ ഉണ്ടാകാം. അസുഖങ്ങൾ പൂർണമായി വിട്ടുമാറും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പഴയ ബന്ധങ്ങൾ വീണ്ടും സജീവമാകും. ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടിവരും. ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കും. ശാന്തമായ സമീപനം നേട്ടം നൽകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമൂഹിക ഇടപെടലുകൾ വർധിക്കും. പുതിയ ആളുകളെ പരിചയപ്പെടാൻ അവസരം ലഭിക്കും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. യാത്രകൾ മാറ്റിവെക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

സൃഷ്ടിപരമായ ചിന്തകൾ ഉയരും. ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. പുതിയ അവസരങ്ങൾ മുന്നിൽ തുറക്കും. ചെറിയ നേട്ടങ്ങൾ സന്തോഷം പകരും. ആരോഗ്യം മെച്ചപ്പെടും.

Daily Horoscope: Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടര്‍മാര്‍ക്ക് സല്യൂട്ട്'; തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോര്‍ഡ് പോളിങ്; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം

സഞ്ജുവിന്റെ 'സെഞ്ച്വറിത്തല്ല്', അകീലിന്റെ 'സ്പിന്‍ കെണി'; 'എല്‍ ക്ലാസിക്കോ'യില്‍ നാണംകെട്ട് മുംബൈ ഇന്ത്യൻസ്!

തട്ടകത്തില്‍ തലയെടുപ്പോടെ കൊമ്പന്‍മാര്‍! കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ത്രില്ലര്‍

സഞ്‍ജു സാംസൺ മാസ്റ്റർ ക്ലാസ്! നേട്ടങ്ങളുടെ 'സെഞ്ച്വറി' തിളക്കം

കത്തുന്ന ചൂട്: അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

SCROLL FOR NEXT