മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആ ഗ്രഹിച്ച നേട്ടം ഉണ്ടാവും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനമാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം ഗുണകരമായി മാറും. പുതിയ പരിചയങ്ങൾ ഭാവിയിൽ പ്രയോജനപ്പെടും. പ്രാർത്ഥന മുടങ്ങാതെ നടത്തുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്. പണം നഷ്ടപ്പെടാനിടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. മുടങ്ങിക്കിടന്ന ഒരു കാര്യം വീണ്ടും ആരംഭിക്കാൻ കഴിയും. പഠന പുരോഗതി നേടും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)
ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം നേട്ടമുണ്ടാകും. ഭാഗ്യം ഏറെ അനുകൂലമായ ദിവസമാണ്. പ്രധാനപ്പെട്ട ഒരാളുമായി നടത്തുന്ന കൂടിക്കാഴ്ച ഗുണകരമാകും. കുടുംബ ജീവിതം സന്തോഷകരമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ ജോലി തേടുന്നവർക്ക് സന്തോഷകരമായ ദിവസമാണിന്ന്. യാത്രകൾ ഗുണകരമായി മാറും. പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത ലഭിക്കും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. മൂത്ത സഹോദരനെ കൊണ്ട് ചില ഗുണങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂല സമയമാണ്. ഉല്ലാസ യാത്ര നടത്തും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങൾക്കും ഇന്ന് പ്രതിസന്ധി നേരിടും. പുതിയ സംരംഭങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. രേഖകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്. കുടുംബ ജീവിതം സന്തോഷകരമായി മാറും. പുണ്യകർമങ്ങൾ അനുഷ്ഠിക്കും. ആഗ്രഹിച്ചിരുന്ന ഒരു സഹായം ലഭിക്കാൻ സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ ചിന്തകൾ ഉണ്ടാകാം. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പ്രധാന കാര്യങ്ങളിൽ ക്ഷമയോടെ മുന്നോട്ട് പോകുന്നത് ഗുണം ചെയ്യും. ധാരാളം യാത്രകൾ വേണ്ടിവരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിൽ രംഗത്ത് ഉയർച്ച ഉണ്ടാകും. പ്രതീക്ഷി ക്കുന്ന പോലെ കാര്യങ്ങൾ നടത്താൻ കഴിയും. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിക്കാൻ സാധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഔദ്യോഗിക യാത്രകൾക്കും സാധ്യത കാണുന്നു. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. പ്രതീക്ഷിച്ചിരുന്ന സഹായങ്ങൾ ലഭിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. പുതിയ തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ സ്വീകരിക്കാൻ കഴിയും.
Daily Horoscope July 27 | Today's Rashi Phalam