മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലിയിൽ ഉയർച്ച നേടും. ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടതായി വരും. പുതിയ ആളുകളുമായി പരിചയം സ്ഥാപിക്കും. ഒരു അപേക്ഷയ്ക്ക് അനുകൂല തീരുമാനം ലഭിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വാഹനം സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല പുരോഗതി ഉണ്ടാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ ജോലിയിൽ പ്രവേശിക്കും. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് അനുകൂല സമയം. സുഹൃത്തുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. ദൂരയാത്ര നടത്തും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വിലപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ ആവശ്യമാണ്. ഒരു കാത്തിരുന്ന സന്ദേശം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കും. പൊതുപ്രവർത്തനങ്ങളിൽ പങ്കാളിയാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
തീർഥാടന യാത്രയ്ക്ക് അവസരം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. വരുമാനം വർദ്ധിക്കും. ഒരു പ്രധാന തീരുമാനം എടുക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പങ്കാളിത്ത സംരംഭങ്ങളിൽ നേട്ടമുണ്ടാകും. വാഹന അറ്റകുറ്റപ്പണികൾക്കായി ചെലവ് വരാം. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഭൂമി സംബന്ധമായ കാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കും. ദീർഘകാലമായി മുടങ്ങിയിരുന്ന ഒരു കാര്യം പൂർത്തിയാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കലാ- സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. യാത്രകളിൽ നിന്ന് ഗുണം ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഗൃഹനിർമാണ പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ടാകും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ജോലിയിൽ പ്രവേശിക്കും. ആശയവി നിമയ മികവ് കൊണ്ട് പ്രശംസ നേടും. ചെറിയ യാത്രകൾ നടത്തും. ആരോഗ്യം ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
വ്യാപാരത്തിൽ ലാഭം വർധിക്കും. കുടുംബാംഗ ങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. വാഹനം വാങ്ങാൻ ആലോചിക്കുന്നവർക്ക് അനുകൂല സമയം. ആരോഗ്യം മെച്ചപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates