മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മികച്ച ഒരു ദിവസമാണ് ഇന്ന്. യാത്രകളിൽ നിന്ന് ഗുണകരമായ അനുഭവങ്ങൾ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദി ക്കും. പുതിയ പദവികൾ ലഭിക്കാൻ ഇടയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സാമ്പത്തിക കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങ ൾ ഗുണകരമായി മാറും. ബന്ധുക്കളുമായി നടത്തിയ കൂടിക്കാഴ്ച മനസ്സമാധാനം നൽകും. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാ രം ലഭിക്കും.പുതിയ ജോലിയിൽ പ്രവേശിക്കും. ഏറെ നാളായി ശ്രമിക്കുന്ന ഒരു കാര്യം പൂർത്തിയാക്കും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഔദ്യോഗികമായി അനുകൂലമായ ദിവസമാണ് ഇന്ന്. മേൽ ഉദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ബിസിനസ് യാത്രകൾ ഗുണകരമായി മാറും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പൊതുവേ ഭാഗ്യമുള്ള ധനമായി അനുഭവപ്പെടും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. നഷ്ടപ്പെട്ടു പോയ ഒരു വസ്തു തിരിച്ചു കിട്ടാനും സാധ്യത കാണുന്നു. കുടുംബജീവിതം ഊഷ്മളമാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രതീക്ഷിക്കാത്ത പല പ്രതിബന്ധങ്ങളും നേരിടേണ്ടതായിട്ട് വരാം. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാം. പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. വീട് നിർമാണം പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ് വികസിപ്പിക്കാൻ യോഗമുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ആരോഗ്യപരിചേർണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എതിരാളിയിൽ നിന്നും ചില പ്രതിബന്ധങ്ങൾ നേരിടേണ്ടതായി വരാം. കാർഷിക ആധാരം വർദ്ധിക്കും. പുതിയ ഭൂമി സ്വന്തമാക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ ആളുകളിലൂടെ ഗുണകരമായ ബന്ധങ്ങൾ രൂപപ്പെടും. വിവാഹ സംബന്ധമായ ചർച്ചകൾ പുരോഗമിക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പുതിയ ആശയങ്ങൾ വിജയകരമായി നടപ്പിലാക്കും. ദീർഘകാലമായി ആലോചിച്ചിരുന്ന ഒരു യാത്ര നടത്താൻ അവസരം ലഭിക്കും. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സ്ഥിരത കൈവരും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ് ഇന്ന്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ അവസരങ്ങൾ ലഭിക്കും.ദാനധർമ്മ പ്രവർ ത്തനങ്ങളിൽ പങ്കെടുക്കും. ഏറെ നാളായി മനസ്സിലുണ്ടായിരുന്ന ഒരു ആഗ്രഹം സഫലമാകും. പരീക്ഷയിൽ മികച്ച വിജയം നേടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates