Daily Horoscope  
Astrology

Today's Rashi Phalam November 01|തൊഴിൽരംഗത്ത് അപ്രതീക്ഷിത അവസരം, പുതിയ വരുമാനമാർഗം കണ്ടെത്തും

ഇന്നത്തെ നക്ഷത്രഫലം – 1-11-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തൊഴിൽരംഗത്ത് പ്രതീക്ഷിക്കാത്ത ഒരു അവസരം ലഭിക്കും. പ്രണയബന്ധത്തിൽ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമാകും. വിദേശ യാത്രയുമായി ബന്ധപ്പെട്ട വാർത്ത ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പുതിയ വരുമാനമാർഗം കണ്ടെത്താൻ സാധിക്കും. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തടസ്സം മാറും. ഏറെക്കാലമായി അകന്നുകഴിഞ്ഞി രുന്ന ബന്ധുവുമായി വീണ്ടും ബന്ധപ്പെടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

വിവാഹാലോചനയിൽ പുരോ ഗതിയുണ്ടാകും. വിദേശപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല മായ വിവരം ലഭിക്കും. സുഹൃത്തുക്കളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ഗുണകരമാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന ഒരു നിയമപരമായ കാര്യത്തിൽ പുരോഗതിയുണ്ടാ കും.ആരോഗ്യ കാര്യത്തിൽ ജാഗ്രത പുലർത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വ്യാപാരികൾക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ കഴിയും. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ ഒരു പ്രധാന കാര്യത്തിൽ ലഭിക്കും. യാത്രയ്ക്കിടെ അ നാവശ്യ ചെലവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കലാ-സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. മക്കളുടെ തൊഴിൽ കാര്യത്തിൽ അനുകൂലമായ അറിയിപ്പുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത പാലിക്കുക.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

പുതിയ വീട് വാങ്ങുന്നതിനോ താമസം മാറുന്നതി നോ ഉള്ള ശ്രമങ്ങൾക്ക് അനുകൂലമായ സാഹചര്യ മുണ്ടാകും. ദാമ്പത്യജീവിതത്തിലെ പരസ്പര ധാരണ മെച്ചപ്പെടും. ഉല്ലാസയാത്രയിൽ പങ്കെടുക്കും

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ മികച്ച പ്ര കടനം കാഴ്ചവയ്ക്കാൻ കഴിയും. സഹോദരന്റെ ജീവിതത്തിലെ നേട്ടം സന്തോഷം പകരും. ആരോഗ്യപരമായ അസ്വസ്ഥതകൾ അവഗണിക്കരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ദൂരദേശത്ത് ജോലി ചെയ്യുന്നവരിൽനിന്ന് സഹായകരമായ വി വരം ലഭിക്കും. കുടുംബത്തിൽ വിവാഹം അല്ലെ ങ്കിൽ ഗൃഹപ്രവേശം സംബന്ധിച്ച ഒരുക്കങ്ങൾ നട ക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഔദ്യോഗിക രംഗ ത്ത് പരിഗണന ലഭിക്കും.മുടങ്ങിക്കിടന്ന പണം തി രികെ ലഭിക്കാൻ സാധ്യതയുണ്ട്.ദാമ്പത്യബന്ധ ത്തിൽ ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിദേശയാത്രയ്ക്കുള്ള വിസയോ മറ്റ് രേഖകളോ സംബന്ധിച്ച് പുരോഗതിയുണ്ടാകും. പഠനത്തിൽ മികവ് തെളിയിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. പങ്കാളിയെ കൊണ്ട് നേട്ടം ഉണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പങ്കാളിത്ത സംരംഭങ്ങളിൽ നേട്ടമുണ്ടാക്കാൻ സാ ധിക്കും. മക്കളിൽനിന്ന് സന്തോഷകരമായ അനുഭ വമുണ്ടാകും.ഏറെ നാളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം സഫലമാക്കാൻ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയെയും അമിത് ഷായെയും നേരിടും, ആദ്യ ലക്ഷ്യം ഗ്യാനേഷ് കുമാര്‍'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

നാളെ പവർകട്ട് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി

പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടമായി; പ്രോസിക്യൂട്ടർക്കെതിരെ ജയബാലകൃഷ്ണന്റെ മകൾ

ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തേക്ക്; പിന്നാലെ അസം ഖാനെ കസ്റ്റഡിയിലെടുത്ത് ഇഡി

'ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രം ഇറക്കാനുള്ള താരമാണോ വൈഭവ്? ഇതിലും ഭേദം രഞ്ജി കളിപ്പിക്കുന്നത്'