Today's Horoscope in Malayalam 
Astrology

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

ഇന്നത്തെ നക്ഷത്രഫലം – 13-10-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയൊരു സംരംഭത്തിൽ പങ്കാളിയാകാൻ അവസരം ലഭിക്കും. ദാമ്പത്യജീവിതത്തിലെ ചെറിയ അസ്വാരസ്യങ്ങൾ മാറും. സുഹൃത്തിൽ നിന്ന് വിലപ്പെട്ട സമ്മാനം ലഭിക്കാം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കലാ-സാഹിത്യ രംഗത്തുള്ളവർക്ക് സൃഷ്ടികൾക്ക് അംഗീകാരം ലഭിക്കും. വസ്ത്രവ്യാപാരത്തിൽ നേട്ടമുണ്ടാകും. യാത്രയ്ക്കിടെ പഴയൊരു പരിചയക്കാരനെ കണ്ടുമുട്ടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഉന്നതപഠനത്തിനായി വിദേശത്തേക്കു പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല വിവരം ലഭിക്കും. സഹോദരിയുടെ വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാകും. പുതിയ ആഭരണം സ്വന്തമാക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പിണങ്ങിക്കഴിഞ്ഞിരുന്ന പ്രിയപ്പെട്ട വ്യക്തിയുമായി വീണ്ടും അടുക്കും. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ കഴിയും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വാധീനം വർധിക്കും. മകളുടെ നേട്ടത്തിൽ അഭിമാനിക്കാൻ അവസരമുണ്ടാകും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന തീർഥാടനം നടത്താൻ വഴിയൊരുങ്ങും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ വാഹനം വാങ്ങാനുള്ള നടപടികൾ പൂർത്തിയാക്കും. സുഹൃത്തിന്റെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കപ്പെടും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

കോടതിവിഷയത്തിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും. പങ്കാളിയുടെ നിർദേശങ്ങൾ ഗുണകരമാകും. കൈവശമുള്ള വിലപിടിപ്പുള്ള വസ്തുവിന് നല്ല വില ലഭിക്കാൻ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

വിദേശത്തുനിന്ന് സന്തോഷകരമായ വാർത്തയെത്തും. കായികമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നേട്ടമുണ്ടാകും. വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കാർഷികവിളകൾക്ക് മെച്ചപ്പെട്ട വില ലഭിക്കും. മകന്റെ പഠനത്തിൽ പുരോഗതിയുണ്ടാകും. പഴയ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. വിരഹദുഃഖം അനുഭവിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയൊരു കരാർ ഒപ്പിടാൻ സാഹചര്യമൊരുങ്ങും. വസ്തു വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമായ അവസരം ലഭിക്കും. ബന്ധുവിന്റെ വിവാഹാലോചനയിൽ തീരുമാനമുണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വിവാഹത്തിനായി കാത്തിരിക്കുന്നവർക്ക് നല്ലൊരു ആലോചന വരും. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതിയ അറിവ് നേടും. ഭക്ഷണ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ അവസരം ലഭിക്കും. ദൂരെയുള്ള ബന്ധുവിന്റെ സന്ദർശനം സന്തോഷം പകരും. കാണാതിരുന്ന ഒരു രേഖ ലഭിക്കുന്നതോടെ ആശ്വാസമുണ്ടാകും.

Daily Horoscope Today's Rashi Phalam October 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു