Daily Horoscope 
Astrology

Today's Rashi Phalam September 13| പരീക്ഷാ ഫലത്തിൽ അനുകൂല വിവരം, പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ്

ഇന്നത്തെ നക്ഷത്ര ഫലം – 13-9-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

വീട്ടുകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും. നേരത്തെ ഏൽപ്പിച്ച ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. സാമ്പത്തികമായി നേട്ടമുണ്ടാകും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വ്യാപാരത്തിൽ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കും. പ്രധാനപ്പെട്ട ഒരാളുമായി നടത്തുന്ന കൂടിക്കാഴ്ച ഗുണകരമാകും. കുടുംബത്തിലെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകാം.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സന്തോഷകരമായ വിവരം ലഭിക്കും. എഴുത്ത്, കലാ മേഖലകളിലുള്ളവർക്ക് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. പുതിയൊരു സൗഹൃദം രൂപപ്പെടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീടുമായി ബന്ധപ്പെട്ട ഒരു കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. രേഖകൾ കൈമാറുന്നതിൽ പുരോഗതിയുണ്ടാകും. ബന്ധുവിന്റെ ക്ഷണം സ്വീകരിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഔദ്യോഗിക രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കലാകാരന്മാർക്ക് അംഗീകാരവും പ്രശംസയും ലഭിക്കും. വിലപിടിപ്പുള്ള ഒരു വസ്തു സ്വന്തമാക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രണയബന്ധത്തിൽ സന്തോഷകരമായ വഴിത്തിരിവുണ്ടാകും. വിവാഹാലോചനയിൽ കുടുംബങ്ങളുടെ സമ്മതം ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ അതിഥികൾ എത്തും. ഒരു സന്തോഷ വാർത്ത ലഭിക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

മുടങ്ങിക്കിടന്ന ഒരു കാര്യത്തിന് പരിഹാരം കാണാൻ കഴിയും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. ബിസിനസിൽ പുതിയൊരു അവസരം ലഭിക്കും. ഇന്ന് പ്രധാനപ്പെട്ട കാര്യം തീരുമാനിക്കും

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

സ്വത്ത് സംബന്ധമായ ചർച്ചയിൽ അനുകൂല പുരോഗതിയുണ്ടാകും. നേരത്തെ നൽകിയ അപേക്ഷയിൽ നിന്ന് അറിയിപ്പ് ലഭിക്കും. വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശത്തുനിന്ന് അനുകൂലമായ വിവരം ലഭിക്കും. പഠനത്തിനോ പരിശീലനത്തിനോ അവസരം തേടുന്നവർക്ക് നല്ല സാധ്യത തെളിയും. പ്രതീക്ഷിക്കാത്ത ഒരു തുക ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വസ്തു സംബന്ധമായ ഇടപാടിൽ തീരുമാനത്തിലെത്തും. വ്യാപാരത്തിൽ ലാഭകരമായ ഒരു അവസരം ലഭിക്കും. ഏറെക്കാലമായി ലഭിക്കാനുള്ള തുക കൈയിലെത്തും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജീവിതപങ്കാളിയുമായി ചേർന്ന് ഒരു പ്രധാന തീരുമാനം കൈക്കൊള്ളും. കലാരംഗത്തു ള്ളവർക്ക് വേദി ലഭിക്കും. വീട്ടിൽ സന്തോഷ കരമായ കൂടിച്ചേരലിന് അവസരമുണ്ടാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും. സാമ്പത്തിക ബാധ്യതയിൽ കുറവുണ്ടാകും. ബന്ധുവിന്റെ ഇടപെടലിലൂടെ ഒരു പ്രധാന കാര്യം സാധ്യമാകും. ചെറിയൊരു യാത്ര നടത്തും.

Daily Horoscope Today's Rashi Phalam September 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഭിപ്രായ വ്യത്യാസം തര്‍ക്കമായി മാറരുത്'; ഒരുമിച്ച് മുന്നേറാമെന്ന് മോദിയും ഷി ജിന്‍പിങ്ങും

സച്ചിന്റെ ആ റെക്കോർഡ് തകർത്തു; 'ടെസ്റ്റ് ഫിഫ്റ്റി'യിൽ ചരിത്രമെഴുതി ജോ റൂട്ട്!

'പിന്തുടര്‍ന്നു ദ്രോഹിക്കുന്ന ക്രൂരതകള്‍ സഹിച്ച് ഇനിയും തുടരാനാകില്ല'; സിപിഎം വിട്ട് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

ടാറ്റ സണ്‍സിന് തിരിച്ചടി: ലിസ്റ്റിങ് ഒഴിവാക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് തള്ളി; 2.01 ലക്ഷം കോടിയുടെ ഭീമന്‍ കമ്പനി വിപണിയിലേക്ക്?

ജാവോ പെഡ്രോ രക്ഷിച്ചു; സമനില പിടിച്ച് ചെല്‍സി; ആസ്റ്റന്‍ വില്ലയുടെ കഷ്ടകാലം തീരുന്നില്ല!