

ചെന്നൈ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമര്‍ശിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാണിക്കം ടാഗോര്‍. 'പിണറായി വിജയന്‍ വിരമിക്കാന്‍ സമയമായിരിക്കുന്നു. അദ്ദേഹം വളരെ നിരാശനാണ്.' മാണിക്കം ടാഗോര്‍ പറഞ്ഞു. ഇസ്രയേലുമായുള്ള പ്രതിരോധ ഇടപാടിനെയും ശക്തമായ ബന്ധങ്ങളെയും അനുകൂലിച്ച രാഹുല്‍ഗാന്ധിയെ പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചതാണ് മാണിക്കം ടാഗോറിനെ പ്രകോപിപ്പിച്ചത്.
രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും 'ഇന്‍ഡി' (INDI) മുന്നണിയുടെ നേതാവുമാണ്. ബി.ജെ.പിക്കെതിരെ രാപ്പകല്‍ പോരാടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പലസ്തീന്‍ വിഷയത്തില്‍, പാര്‍ലമെന്റില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് വളരെ വ്യക്തമാണ്...' മാണിക്കം ടാഗോര്‍ പറഞ്ഞു.
ചിക്കാഗോ സർവകലാശാലയിൽ രാഷ്ട്രീയ നിരീക്ഷകൻ റോബർട്ട് പേപ്പുമായി നടത്തിയ സംഭാഷണത്തിൽ (നവംബർ 18), ഇസ്രയേലുമായുള്ള ബന്ധവും ആയുധ ഇടപാടുകളും നിലനിർത്തുന്നതിനെ രാഹുൽ ഗാന്ധി പിന്തുണച്ചിരുന്നു. ഗസ്സയിലെ സാഹചര്യം ചൂണ്ടിക്കാട്ടി, ഇത്തരം നിലപാടുകൾ പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ കാപട്യം തുറന്നുകാട്ടുന്നതാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates