horoscope ai image
Astrology

വ്യാഴമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും, അറിയാം ഒരു വർഷത്തെ രാശിഫലം

മിഥുനത്തിൽ നിന്നും കർക്കടക രാശിയിലേക്ക് വ്യാഴം മാറി

ശിവശങ്കർ

മിഥുനത്തിൽ നിന്നും കർക്കടക രാശിയിലേക്ക് വ്യാഴം മാറി. 2026 ജൂൺ 2 മുതൽ ഒരു വർഷകാലത്തേക്കുള്ള ഫലമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒരു രാശിയിൽ ഒരു വർഷമാണ് വ്യാഴം സഞ്ചരിക്കുന്നത്. 12 രാശികളിലൂടെ വ്യാഴം സഞ്ചരിക്കുന്ന കാലത്തിനെയാണ് വ്യാഴവട്ടം എന്ന് പറയുന്നത്. വ്യാഴം അനുകൂലമല്ലാത്ത കാലത്തെ കഷ്ടകാലം എന്നാണ് പറയുക. വ്യാഴ ദോഷ പരിഹാരമായി മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ദക്ഷിണാമൂർത്തി എന്നീ ദേവതമാരെ പ്രീതിപ്പെടുത്തുന്നതാണ് ഉത്തമം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼):

വ്യാഴം നാലാം ഭാവത്തിൽ വന്നത് കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും നൽകും. ചിലർക്ക് പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. വാഹനം വാങ്ങാനും അനുകൂലമായ കാലമാണ് ഇത്. യാത്രകൾ കൊണ്ട് പ്രയോജനം ഉണ്ടാകും. തൊഴിൽ രംഗത്തും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കഴിഞ്ഞ ഒരുവർഷം അനുഭവിച്ച ദുരിതങ്ങൾക്കും സാമ്പത്തിക ക്ലേശങ്ങൾക്കും പരിഹാരം ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുട ങ്ങാൻ അനുകൂലമായ കാലമാണിത്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½):

വ്യാഴം രണ്ടിൽ നിന്നും മൂന്നിലേക്ക് സഞ്ചരിക്കുന്നത് ദൈവാധീനം കുറഞ്ഞ കാലത്തിന്റെ സൂചനയാണ്. മൂന്നിലെ വ്യാഴം മുറിവിളി കൂട്ടും എന്നാണ് ചൊല്ല് തന്നെ. സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകും. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വ്യാഴം സന്താനകാരകനായതിനാൽ മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. നഷ്ടസാധ്യതയുള്ള ഒരു കാര്യങ്ങളും ചെയ്യരുത്. പുതിയ സംരംഭങ്ങൾക്ക് അനുയോജ്യമായ സമയമല്ല ഇത്. പ്രാർത്ഥനകളും വഴിപാടുകളും മറ്റും മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾):

വ്യാഴം രണ്ടിൽ സഞ്ചരിക്കുന്ന സമയം സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. പഠനകാര്യങ്ങളിൽ പുരോഗതി നേരിടും. മത്സര പരീക്ഷകളിലും മറ്റും ഉന്നത വിജയം നേടാൻ സാധിക്കും. ഉപരിപഠനത്തിനും വിദേശ പഠനത്തിനും അവസരങ്ങൾ വന്നുചേരും. പുതിയ ബിസിനസ് തുടങ്ങാൻ അ നുകൂലമായ കാലമാണ്. സാഹിത്യകാരന്മാർ, ലേഖകന്മാർ, അധ്യാപകർ, ഗവേഷകർ എന്നിവർക്കൊക്കെ ഈ വർഷം മികച്ചത് ആയിരിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം):

ജന്മ വ്യാഴം ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ നൽകുന്നതാണ്. വ്യാഴം ഉച്ച രാശിയിൽ ആയതു കൊണ്ട് തന്നെ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. എന്നാൽ അതോടൊപ്പം അലച്ചിലുകളും ഉണ്ടാവാൻ ഇടയുണ്ട്. പ്രണയിതാക്കളുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങളും പാർട്ണർഷിപ്പു കൾക്കും അനുകൂലമായ കാലമാണിത്. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാനും യോഗം ഉണ്ടാകും. ആത്മീയ കാര്യങ്ങളോട് താൽപര്യം വർദ്ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼):

പന്ത്രണ്ടിലെ വ്യാഴം ദുരിതങ്ങളുടെ കാലമാണ്. അനാവശ്യ ചെലവുകളും ധനനഷ്ടവും പ്രതീക്ഷിക്കാവുന്ന കാലമാണ്. പ്രാർത്ഥനകളോടും വഴിപാടുകളോടും പുണ്യകർമ്മങ്ങളോടും ഒക്കെ താല്പര്യക്കുറവോ വിമുഖതയോ ഒക്കെ ഉണ്ടാകാം. തീർത്ഥയാത്രകൾ നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരം ആണ്. മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ വർധിക്കാം. പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് വളരെ ശ്രദ്ധിച്ചു വേണം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½):

പതിനൊന്നിലെ വ്യാഴം സാമ്പത്തിക പുരോഗതിയും മറ്റ് അനേകം നേട്ടങ്ങളും നൽകുന്നതാണ്. കഴിഞ്ഞവർഷം അനുഭവിച്ച ദുരിതങ്ങൾ എല്ലാം വിട്ടുമാറും. തൊഴിൽ രംഗത്ത് സമാധാനം ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിനും യോഗം ഉള്ള കാലമാണ്. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ സാധിക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരാനും യോഗം ഉണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾):

വ്യാഴം തൊഴിൽ സ്ഥാനത്ത് നിൽക്കുന്നത് പ്രവർത്തനമേഖലയിൽ പല ബുദ്ധിമുട്ടുകളും അധികഭാരവും ഉണ്ടാക്കാം. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാനും സാധ്യതയുണ്ട്. ചില വരുമാനങ്ങൾക്ക് പ്രശ്നമുണ്ടാകുമെങ്കിലും മറ്റു ചില സാധ്യതകൾ തുറന്നു കിട്ടാനും യോഗം ഉണ്ട്. ഭാഗ്യം കുറഞ്ഞ കാലമായി അനുഭവപ്പെടാം. കഴിഞ്ഞ വർഷത്തെ അത്ര ഗുണമുള്ള ഒരു കാലമല്ല ഇത്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ പ്ര ത്യേകം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട):

വ്യാഴം ഒമ്പതാം ഭാവത്തിലേക്ക് വരുന്നത് പലവിധ ഭാഗ്യങ്ങളും നൽകുന്നതാണ്. കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഭാഗ്യം കൊണ്ട് പല അവസരങ്ങളും വന്നുചേരാനും യോഗം ഉണ്ട്. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. കഴിഞ്ഞവർഷം അനുഭവിച്ച ദുരിതങ്ങൾക്ക് പൂർണമായ പരിഹാരമുണ്ടാകും. പല വഴികളിലൂടെ പണം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ ചുമതലകൾ ഏറ്റെടുക്കാൻ കഴിയും. ആത്മീയ കാര്യങ്ങളോട് താൽപര്യം വർദ്ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼):

വ്യാഴം അനിഷ്ടസ്ഥാനത്തേക്ക് മാറുന്നത് കൊണ്ട് തന്നെ പലവിധ ദുരിതങ്ങളും സാമ്പത്തിക ക്ലേശങ്ങളും ഉണ്ടാകാം. നടക്കുമെന്ന് വിചാരിച്ചിരുന്ന ചില കാര്യങ്ങൾ മുടങ്ങി പോകാനും ഇടയുണ്ട്. പുതിയ സംരംഭങ്ങൾ ഒന്നും ഈ കാലയളവിൽ തുടങ്ങരുത്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും പൂർണമായി വിട്ടുനിൽക്കുക. അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാനും ഇടയുള്ള കാലമാണ്. അപവാദങ്ങൾ കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½):

വ്യാഴം ഏഴാം ഭാവത്തിലേക്ക് വരുന്നത് ദൈവാധീനത്തിന്റെ സൂചനയാണ്. ഏതുകാര്യവും പരിശ്രമിച്ചാൽ എളുപ്പം നേടിയെടുക്കാൻ സാധിക്കും. സാമ്പത്തികവും ആരോഗ്യവും മെച്ചപ്പെടും. എതിരാളികളെ വശത്താക്കാനും കഴിയും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിച്ചു ചേരും. അവിവാഹിതരുടെ വിവാഹം നടക്കാനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമാണിത്. ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. പുതിയ ചുമതലകൾ ലഭിക്കാനും ഇടയുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾):

വ്യാഴം ആറാം ഭാവത്തിലേക്ക് പോകുന്നതിനാൽ ദൈവാധീനം കുറഞ്ഞ കാലമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പല കാര്യങ്ങൾക്കും വേണ്ടി ഒന്നിലേറെ പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. എളുപ്പം ഒരു കാര്യവും നടക്കില്ല എന്ന് ചുരുക്കം. ശത്രുക്കളെ കൊണ്ടും രോഗങ്ങളെ കൊണ്ടും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കേണ്ടി വരാവുന്ന കാലമാണിത്. പ്രാർത്ഥനകളും മറ്റും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

മീനം (പൂരുരുട്ടാതി ¼, ഉത്തൃട്ടാതി, രേവതി):

അഞ്ചാം ഭാവത്തിലേക്ക് മാറുന്ന വ്യാഴം വരുമാന വർദ്ധനവ് നൽകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും ഇടയുണ്ട്. സന്താന ഭാഗ്യത്തിനും യോഗം ഉള്ള കാലമാണിത്. ബഹുമതികളും അംഗീകാരങ്ങളും നേടിയെടുക്കാൻ കഴിയും. മക്കളുടെ വിജയത്തിൽ അഭിമാനിക്കാൻ കഴിയും. പുതിയ ബിസിനസുകളും മറ്റും തുടങ്ങാൻ സാധിക്കും.

"Jupiter moves from Gemini to Cancer; know the one-year prediction."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടകയില്‍ ഇനി ഡികെ യുഗം; ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ; സിദ്ധരാമയ്യയുടെ മകനും മന്ത്രിസഭയില്‍

'സാധാരണ അയാളുടെ പിള്ളേരെ തൊട്ടാൽ കൊന്ന് കുഴിച്ചിടലാ പതിവ്'; ചർച്ചയായി 'ദൃശ്യം 3' യിലെ അവിര, നിഖിലിന്റെ സ്വന്തം ലാലുമാമൻ

മിൽമയിൽ സെയിൽസ് ഓഫീസറാകാം; എംബിഎയും പ്രവൃത്തിപരിചയും ആവശ്യം

റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് അവസാനിപ്പിക്കാന്‍ അമേരിക്ക; ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നേക്കും - ഉപരോധം തിരിച്ചടിയാകുമോ?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 55 lottery result

SCROLL FOR NEXT