നാഗങ്ങളെ പൂജിക്കൂ, ശാപദോഷങ്ങള്‍ മാറും Kanni AI Image
Astrology

കന്നി മാസം; നാഗങ്ങളെ പൂജിക്കൂ, ശാപദോഷങ്ങള്‍ മാറും

ഡോ: പി. ബി.രാജേഷ്

ന്നിമാസത്തിന്റെ പ്രധാന പ്രത്യേകതയാണ് ആയില്യം നാളില്‍ നടത്തുന്ന ശ്രേഷ്ഠമായ നാഗാരാധന. വാസുകിയുടെ ജന്മദിനമായി ഇത് കണക്കാക്കുന്നു. കന്നിമാസത്തില്‍ സൂര്യന്‍ കന്നിരാശിയിലൂടെ സഞ്ചരിക്കുന്നു. ചില നക്ഷത്രക്കാര്‍ക്ക് ഈ സമയം ഭാഗ്യം നിറഞ്ഞതായി കണക്കാക്കപ്പെടുന്നു.

കന്നിമാസത്തിലെ ആയില്യം നാളില്‍ നാഗദൈവങ്ങളെ ആരാധിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്നു. ഈ ദിവസം നാഗപൂജ, നൂറും പാലും വഴിപാടുകള്‍ നടത്തുന്നത് സന്താന ദോഷം, മാറാവ്യാധികള്‍ എന്നിവയെ ശമിപ്പിക്കുമെന്നും ശാപദോഷങ്ങള്‍ മാറുമെന്നും വി ശ്വാസമുണ്ട്.

വാസുകിയുടെ ജന്മദിനം:

നാഗരാജാവായ വാസുകിയുടെ ജന്മദിനമാണ് കന്നിമാസത്തിലെ ആയില്യം നാളായി കണക്കാക്കുന്നത്.

മലയാളം കലണ്ടര്‍ പ്രകാരം രണ്ടാമത്തെ മാസമാണ് കന്നി. ഈ മാസത്തില്‍ സൂര്യന്‍ കന്നിരാശിയിലൂടെ സഞ്ചരിക്കുന്നു.

ഇത് ഒരു ഭൂമിരാശിയായതിനാല്‍ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സ്ഥിരത, ധനം, പ്രശസ്തി എന്നിവയോട് ആസക്തി കൂടും. അത് നേടാനായി ക്ഷമയോടുകൂടി നന്നാ യി ആസൂത്രണം ചെയത് പരിശ്രമിക്കയും ചെയ്യും. ഏത് കാര്യവും ചെയ്യുന്നതിന് മുമ്പ് അതിന്റെ എല്ലാ വശവും ചിന്തിച്ച ശേഷമേ ഇറങ്ങിത്തിരിക്കയുള്ളു. കന്നി രാശിക്കാരെ ഭരിക്കുന്നത് ബുധന്‍ ഗ്രഹമാണ്, ഇത് നല്ല ബുദ്ധിയും ആശയവിനിമയം നടത്താനുള്ള കഴിവു നല്‍കുന്നു. ഈ രാ ശി ഫലഭൂയിഷ്ഠതയുമായും കൃഷിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉത്രം 3/4, അത്തം, ചിത്തിര1/2 നക്ഷത്രങ്ങള്‍ ഈ രാശിയില്‍ വരുന്നു. രാശി സ്വരൂപം കന്യകയായ ഒരു യുവതിയാണ്.

Kanni is the month of snake worship, according to Hindu belief

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

അര്‍ജന്റീനയെ തകര്‍ത്തു; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം

പിറന്നാള്‍ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം, രാഹുൽ പാലക്കാട്ടേക്ക്?, സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT