narasimha jayanti 2026 ai image
Astrology

പ്രഹ്ലാദനെ രക്ഷിക്കാന്‍ അവതരിച്ച ദിവസം, ഇന്ന് നരസിംഹ ജയന്തി; വൈകുന്നേരത്തെ പ്രാധാന്യമെന്ത്?

മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയുടെ ജന്മദിനമാണ് നരസിംഹ ജയന്തി

ഡോ: പി. ബി.രാജേഷ്

ഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയുടെ ജന്മദിനമാണ് നരസിംഹ ജയന്തി. വൈശാഖ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ദശി ദിനത്തില്‍, അസുരരാജാവായ ഹിരണ്യക ശിപുവിനെ വധിച്ച് ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാന്‍ നരസിംഹം അവതരിച്ച ദിവസമാണിത്. ഇത്തവണ വ്യാഴാഴ്ചയാണ്‌ (ഏപ്രില്‍ 30) നരസിംഹ ജയന്തി വരുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ഈ ദിനം സൂചിപ്പിക്കുന്നു.

വൈകുന്നേരം, സൂര്യാസ്തമയ സമയത്താണ് നരസിംഹ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. സന്ധ്യാസമയത്താണ് ചടങ്ങുകള്‍ നടക്കുന്നത്. ഭക്തര്‍ ഈ ദിവസം ഉപവാസം അ നുഷ്ഠിക്കുകയും നരസിംഹമൂര്‍ത്തിയെ പൂജിക്കുകയും ചെയ്യുന്നു.

ഭഗവാന്റെ ഉഗ്രരൂപത്തെ ശാന്തമാക്കാന്‍ ലക്ഷ്മീ നരസിംഹരൂപത്തില്‍ ആരാധിക്കുന്നു. പ്രത്യേക ഹോമങ്ങളും വഴിപാടുകളും (തുളസിമാല, നെയ് വിളക്ക്) നടത്താറുണ്ട്. ശത്രുനാശം, കടബാധ്യത തീരല്‍,ദോഷനിവാരണം, ഭയമുക്തി, കുടുംബത്തില്‍ ഐശ്വര്യം എന്നിവയാണ് ഇതിലൂടെ ലഭിക്കുന്ന പ്രധാന ഫലങ്ങള്‍.

നരസിംഹ മന്ത്രം:

'ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സര്‍വ്വതോമുഖം

നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം'.

narasimha jayanti 2026, importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ...

എക്കോ മികച്ച ചിത്രം, നടന്‍ മോഹന്‍ലാല്‍, കല്യാണിയും അനശ്വരയും നടിമാര്‍; ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

'സാറേ ഇന്ന് വൈദ്യുതിയുടെ കുറവുണ്ട് എന്ത് ചെയ്യണം?, ആരുമറിയാതെ നമുക്ക് ലോഡ് ഷെഡ്ഡിങ് ചെയ്യാം'

ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍

സ്വര്‍ണവിലയില്‍ വര്‍ധന; 1,11,000ല്‍ താഴെ തന്നെ

SCROLL FOR NEXT