Ram Navami celebration  file
Astrology

'അഞ്ച് ഗ്രഹങ്ങൾ ഉച്ചരാശിയിൽ നിൽക്കുന്ന സമയത്ത് ജനനം'; അറിയാം ശ്രീരാമന്റെ ജന്മരഹസ്യവും ജ്യോതിഷ വിശേഷങ്ങളും

ത്രേതായുഗത്തിൽ അധർമ്മം നശിപ്പിച്ചു ധർമ്മ സംസ്ഥാപനം നടത്തുന്നതിനായി മഹാവിഷ്ണു എടുത്ത ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ.

Author : ഡോ: പി. ബി.രാജേഷ്
Edited By : Dhanoj AM

ത്രേതായുഗത്തിൽ അധർമ്മം നശിപ്പിച്ചു ധർമ്മ സംസ്ഥാപനം നടത്തുന്നതിനായി മഹാവിഷ്ണു എടുത്ത ഏഴാമത്തെ അവതാരമാണ് ശ്രീരാമൻ. മാതൃകാപുരുഷനായി, ധർമ്മത്തിന്റെ മൂർത്തീ ഭാവമായി ജീവിച്ചു കാണിച്ചതുകൊണ്ടാണ് ഭഗവാനെ നമ്മൾ 'മര്യാദാപുരുഷോത്തമൻ' എന്ന് വിളി ക്കുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പവിത്രമായ ഒന്നാണ് ചൈത്രമാസത്തിലെ ശുക്ല പക്ഷ നവമി തിഥി. ഭാരതം മുഴുവൻ ഭക്തിസാന്ദ്ര മായി കൊണ്ടാടുന്ന 'ശ്രീരാമനവമി' എന്ന പുണ്യദിനം ഇതാണ്.

​ജന്മ പശ്ചാത്തലവും മാതാപിതാക്കളും

​സൂര്യവംശത്തിലെ പ്രതാപിയായ രാജാവായിരുന്ന ദശരഥന്റെയും പ്രഥമ രാജ്ഞിയായ കൗസല്യയുടെയും പുത്രനായാണ് പുണർതം നക്ഷത്രത്തിൽ ശ്രീരാമൻ ജനിച്ചത്. പുത്രഭാഗ്യമില്ലാതെ വിഷമിച്ച ദശരഥ മഹാരാജാവ്, തന്റെ മകളായ ശാന്തയുടെ ഭർത്താവ് കൂടിയായ ഋഷ്യശൃംഗ മഹർഷിയുടെ കാർമ്മികത്വത്തിൽ നടത്തിയ "പുത്രകാമേഷ്ടി യാഗ"ത്തിന്റെ ഫലമായാണ് ശ്രീരാമനും സഹോദരങ്ങളും ജനിക്കുന്നത്. ​യാഗാഗ്നിയിൽ നിന്നും ഉയർന്നുവന്ന പ്രജാപതി നൽകിയ പായസം ദശരഥൻ ഭാര്യമാർക്ക് വീതിച്ചു നൽകി. അതിൽ കൗസല്യയിൽ ശ്രീരാമനും കൈ കേയിയിൽ ഭരതനും സുമിത്രയിൽ ലക്ഷ്മണ -ശത്രുഘ്നന്മാരും അവതരിച്ചു. ​

ശ്രീരാമ ജനനത്തിന്റെ ജ്യോതിഷ മഹിമ (നക്ഷത്രവും ഗ്രഹനിലയും)​

ജ്യോതിഷപരമായി അതീവ ശ്രേഷ്ഠവും ദുർലഭവുമായ ഒരു ഗ്രഹ സാഹചര്യത്തിലാണ് ഭഗവാന്റെ ജനനം സംഭവിച്ചത്. രാമായണത്തിൽ വാല്മീകി മഹർഷി ശ്രീരാമന്റെ ജന്മസമയത്തെ ഗ്രഹനില കൃത്യമായി വിവരിക്കുന്നുണ്ട്:

​"തതശ്ച ദ്വാദശേ മാസേ ചൈത്രേ നവമികേ തിഥൗ

നക്ഷത്രേദിതിദൈവത്യേ സ്വോച്ചസംസ്ഥേഷു പഞ്ചസു"

​മാസം: ചൈത്രമാസം (മേടമാസം)

​പക്ഷം: ശുക്ലപക്ഷം

​തിഥി: നവമി

​നക്ഷത്രം: പുണർതം

​ലഗ്നം: കർക്കടകം

​ഗ്രഹസ്ഥിതി: അഞ്ച് പ്രധാന ഗ്രഹങ്ങൾ (സൂര്യൻ, ചൊവ്വ, ഗുരു, ശുക്രൻ, ശനി) തങ്ങളുടെ ഉച്ചരാശിയിൽ നിൽക്കുന്ന അതീവ ശുഭകരമായ സമയത്താണ് ഭഗവാൻ ഭൂമിയിൽ ജാതനായത്. ​കർക്കടക ലഗ്നത്തിൽ ഗുരുവും ചന്ദ്രനും ഒന്നിച്ച് 'ഗുരുചന്ദ്ര യോഗം' (ഗജകേസരി യോഗം) സൃഷ്ടിച്ചു കൊണ്ട് നിൽക്കുന്നു. ഈ ഉത്കൃഷ്ടമായ ജ്യോതിഷ പശ്ചാത്തലമാണ് ശ്രീരാമന് ലോകം വണങ്ങുന്ന രാജാവാകാനും കഠിനമായ പ്രതിസന്ധികളിലും ധർമ്മം കൈവിടാതിരിക്കാനുമുള്ള ആത്മബലം നൽകിയത്.

​ശ്രീരാമനവമി വ്രതാനുഷ്ഠാനങ്ങൾ

​ശ്രീരാമനും സഹോദരങ്ങളും ജനിച്ച ഈ പുണ്യദിനം വിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റേതാണ്. നവമി ദിവസം ഭക്തർ പുലർച്ചെ ഉണർന്ന് നിർമലമായ മനസ്സോടെ ഉപവാസം അനുഷ്ഠിക്കുന്നു. പകൽ മുഴുവൻ 'രാമനാമം' (ഹരേ രാമ ഹരേ രാമ...) ജപിക്കുന്നതും രാമായണ പാരായണം നടത്തുന്നതും സർവ്വപാപഹരമാണ്. രാമക്ഷേത്രങ്ങൾ സന്ദർശിച്ച് യഥാശക്തി വഴിപാടുകളും നിവേദ്യങ്ങളും സമർപ്പിക്കുന്നത് കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നൽകും. ശ്രീരാമ ജന്മഭൂമിയായ അയോധ്യയിൽ ഈ ദിവസം ലക്ഷക്കണക്കിന് ഭക്തരാണ് പുണ്യനദിയായ സരയൂവിൽ മുങ്ങി നിവർന്ന് സ്നാനം ചെയ്യുന്നത്. ഭാരതം മുഴുവൻ മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഭക്തിനിർഭരമായ ചടങ്ങുകളോടെയും ഈ ദിവസം കൊണ്ടാടുന്നു.

​വൈകുണ്ഠാരോഹണം

​രാവണവധത്തിന് ശേഷം സീതാസമേതനായി അയോധ്യയിൽ തിരിച്ചെത്തിയ ശ്രീരാമൻ ഏറെക്കാലം പ്രജകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ച് രാജ്യം ഭരിച്ചു. 'രാമരാജ്യം' എന്ന സങ്കല്പം തന്നെ ലോകത്തിന് മാതൃകയായ ഭരണത്തിന്റേതാണ്. ഒടുവിൽ ഭൂമിയിലെ അവതാര ലക്ഷ്യം പൂർത്തിയാക്കിയ ശേഷം, ഭഗവാൻ സരയൂ നദിയിൽ ഇറങ്ങി ദേഹത്യാഗം ചെയ്യുകയും നിത്യധാമമായ വൈകുണ്ഠത്തിലേക്ക് മടങ്ങുകയും ചെയ്തു എന്നാണ് വിശ്വാസം.

​ശ്രീരാമന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. പിതൃവാക്യ പരിപാലനം, ഏകപത്നി വ്രതം, പ്രജാക്ഷേമ താല്പര്യം എന്നിവയിലൂടെ അദ്ദേഹം കാണി ച്ചുതന്ന വഴിയിലൂടെ സഞ്ചരിക്കാൻ ഈ പുണ്യദിനങ്ങളും രാമായണ മാസവും നമുക്കേവർക്കും പ്രചോദനമാകട്ടെ.

sree ram navami and it's importance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രതിഷേധം; നയിച്ച് രാഹുലും പ്രിയങ്കയും; മുഖ്യമന്ത്രി വിഡി സതീശനും സമരമുഖത്ത്

പാലായിലെ 'സ്വതന്ത്ര' പരീക്ഷണം തകർന്നടിയുമ്പോൾ: കേരള കോൺഗ്രസ് (എം) പിന്തുണയോടെ പുതിയ ഭരണസമിതി അധികാരത്തിലേക്ക്?

സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനം 2026-28; നാളെ മുതൽ അപേക്ഷിക്കാം

കേരള മാരിടൈം ബോർഡിൽ സർവേയർ നിയമനം; പ്രതിമാസം ₹75,000 ശമ്പളം

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ഇനി ഈസിയായി എത്താം; ചെയ്യേണ്ടത് ഇത്രമാത്രം