horoscope 
Astrology

Today's Rashi Phalam November 04 | വിദേശജോലി ശ്രമങ്ങൾ വിജയിക്കും, കുടുംബസ്വത്ത് വീതം വയ്ക്കും

ഇന്നത്തെ നക്ഷത്രഫലം – 04-11-2026

Author : ഡോ: പി. ബി.രാജേഷ്
Edited By : Joice Daniel

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വിദേശത്ത് ജോലി ചെയ്യുന്നവരിൽനിന്ന് സഹായകരമായ വിവരം ലഭിക്കും. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ സംസാരിച്ച് പരിഹരിക്കും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ വരും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വിവാഹം സംബന്ധിച്ച ചർച്ചകൾക്ക് അനുകൂലമായ തീരുമാനമുണ്ടാകും. മക്കളുടെ പഠനത്തിൽ മികച്ച പുരോഗതി കൈവരിക്കും. പുതിയ വീട് വാങ്ങാനുള്ള ശ്രമങ്ങൾക്ക് പിന്തുണ ലഭിക്കും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത വർധിക്കും. ദൂരദേശത്ത് താമസിക്കുന്ന ബന്ധുക്കളെ സന്ദർശിക്കാൻ അവസരമുണ്ടാകും. ബിസിനസിൽ പുതിയ ഇടപാടുകൾ ലാഭകരമാകും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വിദേശപഠനത്തിനുള്ള പ്രവേശന നടപടികൾ അനുകൂലമായി മുന്നോട്ടുപോകും. പ്രണയബന്ധത്തിൽ വിവാഹത്തെക്കുറിച്ചുള്ള തീരുമാനമുണ്ടാകും. ജോലിസ്ഥലത്ത് പുതിയ ചുമതല ലഭിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന നിയമന ഉത്തരവ് ലഭിക്കാൻ സാ ധ്യതയുണ്ട്.കുടുംബസ്വത്ത് സംബന്ധിച്ച രേഖകൾ ശരിയാക്കാൻ കഴിയും. മക്കളുടെ നേട്ടം സന്തോഷം നൽകും. പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പുതിയ വ്യാപാര പങ്കാളിത്തത്തിന് ധാരണയിലെത്തും. ദാമ്പത്യജീവിതത്തിൽ പരസ്പര വിശ്വാസം ശക്തമാകും. വിദേശയാത്രയ്ക്കുള്ള വിസ നടപടികളിൽ പുരോഗതിയുണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

ജോലി മാറാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ അവസരം ലഭിക്കും. മക്കളുടെ വിവാഹാലോചനയിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി പുതിയ വരുമാനമാർഗം കണ്ടെത്തും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

മുടങ്ങിക്കിടന്ന വിദേശയാത്രാ പദ്ധതികൾക്ക് വീണ്ടും തുടക്കമാകും. പ്രണയബന്ധത്തിലെ അകൽച്ച മാറി അടുപ്പം വർധിക്കും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

കുടുംബത്തിൽ ഗൃഹപ്രവേശം പോലുള്ള മംഗളകരമായ ചടങ്ങുകൾക്ക് ഒരുക്കമുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിന് അനുകൂലമായ അറിയിപ്പ് ലഭിക്കും. വിദേശജോലി ശ്രമങ്ങൾ വിജയിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കാൻ കഴിയും. ബിസിനസ് വിപുലീകരണ ചർച്ച വിജയിക്കും. ദാമ്പത്യബന്ധത്തിൽ സന്തോഷവും പരസ്പര സഹകരണവും വർധിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ മാറും. ജോലിസ്ഥലത്ത് പുതിയ നിയമനവുമായി ബന്ധപ്പെട്ട വിവരം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. കുടുംബസ്വത്ത് വീതം വയ്ക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

കുടുംബത്തിൽ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കും. പുതിയ സംരംഭത്തിൽ പങ്കാളിയാകാൻ അവസരം ലഭിക്കും. മക്കളിൽനിന്ന് സന്തോഷകരമായ വാർത്ത അറിയും.

Today's Rashi Phalam November 04

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

'ഡിസംബര്‍ 31 നകം വാദങ്ങളും രേഖകളും സമര്‍പ്പിക്കണം'; വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ജനുവരി 21 ന് പരിഗണിക്കും

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു

വിമാനങ്ങൾ മുതൽ ഭൂമി വരെ; അനിൽ അംബാനിയുടെ 510 കോടി കൂടി ഇ.ഡി കണ്ടുകെട്ടി

അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി