horoscope 
Astrology

Today's Rashi Phalam October 28|ലഭിക്കേണ്ട പണം കൈവശമെത്തും; ദമ്പതികൾക്കിടയിൽ അകൽച്ച മാറും

ഇന്നത്തെ നക്ഷത്രഫലം – 28-10-2026 ഡോ: പി.ബി. രാജേഷ്

Author : ഡോ: പി. ബി.രാജേഷ്
Edited By : Sujith

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പിണങ്ങിപ്പിരിഞ്ഞ ബന്ധുക്കൾ വീണ്ടും സംസാരിച്ചു തുടങ്ങും. മക്കളുടെ ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരും. പുതിയ കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വിജയത്തിലെത്തും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½

വീട്ടിൽ മംഗള കർമങ്ങൾ നടത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കും. സുഹൃത്തിന് നൽകിയ വാക്ക് പാലിക്കാൻ കഴിയും. കഴുത്ത്, തോളുകൾ എന്നിവിടങ്ങളിലെ അസ്വസ്ഥതകൾ അവഗണിക്കരുത്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന അറിയിപ്പ് ലഭിക്കും.യാത്രയ്ക്കായി മാറ്റിവച്ചിരുന്ന പണം ഉപയോഗിക്കും. പ്രണയ ബന്ധത്തിലെ തെറ്റിദ്ധാരണകൾ നീങ്ങും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരാം . ഭൂമിയുടെ അതിർത്തി സംബന്ധിച്ച തർക്കത്തിൽ മധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാകും. പഴയൊരു ആഗ്രഹം സഫലമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വാഹനവുമായി ബന്ധപ്പെട്ടവർക്ക് ഇടപാടുകൾ വർധിക്കും. മത്സരപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് അനുകൂല വിവരംലഭിക്കും. പൊതുപരിപാടിയിൽ സംസാരിക്കാൻ അവസരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കെട്ടിടനിർമാണത്തിന് അനുമതി കാത്തിരിക്കുന്നവർക്ക് നടപടികളിൽ പുരോഗതിയുണ്ടാകും. സഹോദരന്റെ വിവാഹകാര്യത്തിൽ തീരുമാനമെടുക്കും. പഴയ തർക്കത്തിൽ ഒത്തുതീർപ്പിലെത്തും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

വിദേശത്തുനിന്നുള്ള ജോലി വാഗ്ദാനം സംബന്ധി ച്ച് വ്യക്തത ലഭിക്കും. ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന അകൽച്ച മാറും. അധ്യാപകർക്ക് വിദ്യാർഥികളിൽനിന്ന് നല്ല പ്രതികരണം ലഭിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

കാർഷികഭൂമി പാട്ടത്തിനെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യമുണ്ടാകും. രേഖകളിൽ ഒപ്പിടുമ്പോൾ വിശദാംശങ്ങൾ പരിശോധിക്കണം. വരുമാനത്തിൽ കുറവുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങി യെത്താൻ അനുകൂല സാ ഹചര്യമുണ്ടാകും. പ്രസംഗം, എഴുത്ത് തുടങ്ങിയ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനു ള്ള നടപടികൾ പൂർത്തിയാക്കും. മകളുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചയിൽ വ്യക്തമായ തീരുമാന മുണ്ടാകും. ലഭിക്കേണ്ട പണം കൈവശമെത്തും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മാധ്യമരംഗത്തുള്ളവർക്ക് ശ്രദ്ധ നേടുന്ന പ്രവർത്ത നം ഏറ്റെടുക്കാനാകും. മകന്റെ വിവാഹാലോച നയിൽ ഇരുകുടുംബങ്ങളും അനുകൂല നിലപാടിലെത്തും. പഴയൊരു കേസുമായി പരിഹരിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മീയയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യമുണ്ടാകും. വീട്ടിലെ അറ്റകുറ്റ പ്പണികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങും. ഉറക്കക്കുറവ് ഒഴിവാക്കാൻ ദിനചര്യ ശരിയാക്കണം.

Today's Rashi Phalam October 28

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; പ്രതിയുടെ പിതാവായ ജഡ്ജിയുടെ വീട്ടില്‍ പൊലീസ് പരിശോധന; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

'17കാരന്റെ ജാമ്യം റദ്ദാക്കണം; പൊലീസ് വേണ്ടതെല്ലാം ചെയ്തു; ഇനി ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടത്'

പുലര്‍ച്ചെ യാത്രക്കിടെ സ്ലീപ്പര്‍ കോച്ചില്‍ കയറി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

6, 6, 6, 6, 6, 6, 6, 6... 27 സിക്‌സ്, 22 ഫോര്‍... ടി20യില്‍ 17കാരന്റെ '278 റണ്‍സ്'!!!

'വേദനിപ്പിച്ചതില്‍ മാപ്പ് തരണം'... കിലിയന്‍ എംബാപ്പെ