6, 6, 6, 6, 6, 6, 6, 6... 27 സിക്‌സ്, 22 ഫോര്‍... ടി20യില്‍ 17കാരന്റെ '278 റണ്‍സ്'!!!

വിസ്മയിപ്പിക്കുന്ന ബാറ്റിങുമായി ഡല്‍ഹി കൗമാര താരം
 Tanmay Chaudhary
Tanmay Chaudharyx
Updated on: 
1 min read

ന്യൂഡല്‍ഹി: 27 സിക്‌സുകള്‍, തുടരെ തുടരെ പറത്തിയത് 8 സിക്‌സുകള്‍. ടി20യിലെ ഒറ്റ ഇന്നിങ്‌സില്‍ വാരിയത് 278 റണ്‍സ്! ഡല്‍ഹി കൗമാര താരം തന്മയ് ചൗധരിയുടേതാണ് ഈ മാസ്മരിക ബാറ്റിങ്. സ്‌കൂള്‍സ് ടോട്ടല്‍ ടി20 പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലാണ് മോഡേണ്‍ സ്‌കൂളിനായി താരം 22 ഫോറും 27 സിക്‌സുകളും ഉള്‍പ്പെടെ 278 റണ്‍സ് വാരിക്കൂട്ടിയത്.

അണ്ടര്‍ 19 വിഭാഗത്തില്‍ ഡല്‍ഹിക്കായി കലിച്ചിട്ടുള്ള താരമാണ് തന്മയ്. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഈസ്റ്റ് ഡല്‍ഹി റൈഡേഴ്‌സിനായി കളിക്കുന്ന താരം കൂടിയാണ് 17കാരന്‍.

 Tanmay Chaudhary
'വേദനിപ്പിച്ചതില്‍ മാപ്പ് തരണം'... കിലിയന്‍ എംബാപ്പെ

ടി20 ഫോര്‍മാറ്റില്‍ താരം മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ടി20 മത്സരത്തില്‍ മോഡേണ്‍ സ്‌കൂളിനായി കളിച്ച തന്മയ് ദി ഇന്ത്യന്‍ സ്‌കൂളിനെതിരെ 74 പന്തില്‍ പുറത്താകാതെ വാരിയത് 228 റണ്‍സ്. 308.11 സ്‌ട്രൈക്ക് റേറ്റില്‍ 23 ഫോറുകളും 20 സിക്‌സുകളുമാണ് അന്ന് താരം അടിച്ചത്. മത്സരത്തില്‍ മോഡേണ്‍ സ്‌കൂള്‍ അടിച്ചുകൂട്ടിയത് 394 റണ്‍സ്. വിജയം 367 റണ്‍സിനും.

നിലവില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ നേരത്തെയും താരം കൂറ്റന്‍ സ്‌കോര്‍ ഒറ്റയ്ക്ക് അടിച്ചെടുത്തിരുന്നു. ശ്രീറാം ഗ്ലോബല്‍ ഡല്‍ഹി വെസ്റ്റിനെതിരായ പോരില്‍ 69 പന്തില്‍ 180 റണ്‍സാണ് തന്മയ് അടിച്ചെടുത്തത്. മത്സരം മോഡേണ്‍ സ്‌കൂള്‍ 227 റണ്‍സിനും ജയിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ താരം 41 പന്തില്‍ 72 റണ്‍സും നേടിയിരുന്നു.

 Tanmay Chaudhary
വിശാൽ ജോർജിന് ഡബിൾ സെഞ്ച്വറി; ആത്രേയ ക്ലബിന് കൂറ്റൻ സ്കോർ
 Tanmay Chaudhary
കേരളത്തെ വിറപ്പിച്ച് മുഹമ്മദ് ഷമി; രഞ്ജിയിൽ ബാറ്റിങ് തകർച്ച
Summary

Seventeen-year-old Tanmay Chaudhary smashed 278 runs and hit eight consecutive sixes in a school T20 quarter-final, adding another remarkable chapter to his prolific run across school, state and league cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com