മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രണയബന്ധത്തിലെ അകൽച്ച മാറി പരസ്പര അടുപ്പം വർധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും. മുടങ്ങിക്കിടന്ന പണമിടപാടിൽ പുരോഗതിയുണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
മക്കളുടെ പഠനത്തിലോ തൊഴിൽകാര്യത്തിലോ പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കും. പുതിയ ജോലി തേടുന്നവർക്ക് അനുകൂലമായ അവസരം ലഭിക്കും . ഭക്ഷണക്രമത്തിൽ ശ്രദ്ധ പുലർത്തണം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ദാമ്പത്യജീവിതത്തിലെ ചെറിയ അഭിപ്രായവ്യത്യാ സങ്ങൾ സംസാരത്തിലൂടെ പരിഹരിക്കും. ഓഫീസിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുന്ന സാഹചര്യമുണ്ടാകും. വരുമാനം മെച്ചപ്പെടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വിവാഹാലോചനകളിൽ അനുകൂലമായ നീക്കമുണ്ടാകാം. കുടുംബത്തിലെ ഒരാളുടെ ദീർഘകാല ആഗ്രഹം സഫലമാകുന്നതിനുള്ള സാഹചര്യം തെളിയും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സ്ഥാനക്കയറ്റത്തിനോ അധിക ഉത്തരവാദിത്വം ലഭിക്കാനോ സാധ്യതയുണ്ട്.മക്കളുടെ നേട്ടം കുടുംബത്തിന് അഭിമാനമാകും. പുതിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമ്പോൾ സൂക്ഷ്മത വേണം.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വേർപിരിഞ്ഞു കഴിയുന്ന പ്രണയിതാക്കൾക്ക് വീണ്ടും സംസാരിക്കാൻ അവസരം ലഭിക്കും. തൊഴിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന അനുഭവമുണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
കുടുംബത്തിലെ പ്രധാനപ്പെട്ട കാര്യത്തിൽ എല്ലാവരുടെയും അഭിപ്രായം ഏകോപിപ്പിക്കാൻ കഴിയും. സാമ്പത്തിക ഇടപാടുകളിൽ നിന്ന് പ്രതീക്ഷിച്ച നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്ക് ആശ്വാസം നൽകുന്ന വിവരം ലഭിക്കും. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ജോലി സംബന്ധമായ നീക്കം മുന്നോട്ടുപോകും. ദേഷ്യം നിയന്ത്രിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പ്രണയബന്ധത്തിൽ വിവാഹത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ നടക്കാം. വ്യാപാരത്തിൽ പുതിയ ഉപഭോക്താക്കളെ ലഭിക്കുന്ന സാഹചര്യമുണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വിദേശജോലിക്കായി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന അറിയിപ്പ് ലഭിച്ചേക്കാം. കുടുംബാംഗങ്ങൾ തമ്മിലുള്ള പഴയ തർക്കം പരിഹരിക്കാൻ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഓഫീസിൽ നിങ്ങളുടെ നിർദേശങ്ങൾക്ക് മേലധികാരികളുടെ ശ്രദ്ധ ലഭിക്കും. മക്കളുടെ കഴിവു കൾ പ്രോത്സാഹിപ്പിക്കാൻ അവസരം ലഭിക്കും. പെട്ടെന്നുള്ള ചെലവുകൾ വരാനിടയുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ തൊഴിൽമേഖലയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായ പരിചയം ലഭിക്കും. ജീവിതപങ്കാളിയുമായി ചേർന്ന് സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ ധാരണയിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates