Daily Horoscope  
Astrology

Today's Rashi Phalam September 06|നാളുകളായി കാത്തിരുന്ന കാര്യത്തിൽ തീരുമാനം; കഴിവിന് അംഗീകാരം ലഭിക്കും

ഇന്നത്തെ നക്ഷത്ര ഫലം – 6-9-2026

Author : ഡോ: പി. ബി.രാജേഷ്
Edited By : Sujith

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

നാളുകളായി കാത്തിരുന്ന ഒരു കാര്യത്തിൽ തീരുമാനമുണ്ടാകും. സാമ്പത്തികമായി ചെറിയൊരു നേട്ടം ലഭിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. ആരോഗ്യം തൃപ്തികരമാണ്.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഒരു പ്രധാനപ്പെട്ട രേഖ കൈയിലെത്തും. വീട്ടിലെ ആവശ്യത്തിനായി പണം ചെലവാകും. മുതിർന്ന ഒരാളുടെ സഹായം ലഭിക്കും. ആഗ്രഹിച്ചിരുന്ന ഒരു സാധനം വാങ്ങാൻ അവസരം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനത്തിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടാകും. പരീക്ഷാഫലം പ്രതീക്ഷയ്ക്ക് അനുകൂലമാകും. മുടങ്ങിക്കിടന്ന അപേക്ഷയിൽ നീക്കമുണ്ടാകും. പുതിയൊരു പഠനാവസരത്തിന് സാധ്യതയുണ്ട്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സാമ്പത്തികമായി ആശ്വാസം ലഭിക്കും. വീട്ടിലെ ഒരു പ്രധാന പ്രശ്നത്തിന് പരിഹാരം കാണും. ഒരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കും. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വിവരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

നിങ്ങളുടെ കഴിവിന് അംഗീകാരം ലഭിക്കും. ഔദ്യോഗിക രംഗത്ത് പുതിയ നേട്ടമുണ്ടാകും. പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ലഭിക്കാം. മേലുദ്യോഗസ്ഥരിൽ നിന്ന് നല്ല പരിഗണന ലഭിക്കും. ദീർഘയാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പഠനത്തിൽ പുതിയ നേട്ടം കൈവരിക്കും. ആവശ്യമായ പണം സമയത്ത് ലഭിക്കും. വാങ്ങാൻ ആഗ്രഹിച്ച സാധനം സ്വന്തമാക്കും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിൽ പുരോഗതിയുണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല മാറ്റമുണ്ടാകും. പ്രധാനപ്പെട്ട വ്യക്തിയുടെ പിന്തുണ ലഭിക്കും. നാളുകളായുള്ള ഒരു പ്രശ്നം പരിഹരിക്കും. ഒരു പുതിയ ചുമതല ലഭിക്കാൻ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സാധിക്കും. ഒരു അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കും. മുടങ്ങിക്കിടന്ന ജോലി വീണ്ടും ആരംഭിക്കും. പ്രധാനപ്പെട്ട രേഖകൾ സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദ്യാഭ്യാസ രംഗത്ത് നല്ല അവസരം ലഭിക്കും. പഠനകാര്യത്തിൽ അധ്യാപകരുടെ സഹായം ലഭി ക്കും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടമുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഔദ്യോഗിക രംഗത്ത് പുതിയ ചുമതല ലഭിക്കും. വീട്ടിൽ ഒരു പ്രധാന തീരുമാനം ഉണ്ടാകും. മുടങ്ങിക്കിടന്ന പണമിടപാട് പൂർത്തിയാകും. ഏറെക്കാലമായി ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. പുതിയൊരു പദ്ധതിക്ക് അംഗീകാരം ലഭിക്കും. സാമ്പത്തികമായി അധിക നേട്ടത്തിന് സാധ്യതയു ണ്ട്. നിങ്ങളുടെ കഴിവ് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ച സഹായം ലഭിക്കും. ഒരു പ്രധാനപ്പെട്ട വാർത്ത കേൾക്കും. വീട്ടിൽ സന്തോഷകരമായ സാഹചര്യമുണ്ടാകും. ഏറെക്കാലമായി കാത്തിരുന്ന ഒരു കാര്യം തീരുമാനം അനുകൂലമാകും

Today's Rashi Phalam September 06

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

ആരോഗ്യകരമെന്ന് കരുതി ദിവസവും ചെയ്യുന്ന 7 അനാരോഗ്യകരമായ ശീലങ്ങൾ

സമഗ്ര ശിക്ഷാ കേരളയിൽ അവസരം; എഞ്ചിനീയർ,അക്കൗണ്ടൻ്റ്, ഡ്രൈവർ ഒഴിവുകൾ, എല്ലാ ജില്ലകളിലും നിയമനം!

'പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വവും യുക്തിയും ചേര്‍ന്നതാണ് വാസ്തു'

ഐഎസ്ആർഒ സ്വകാര്യവൽക്കരണത്തിനെതിരെ ചെയർമാന് 9 തൊഴിലാളി യൂണിയനുകളുടെ സംയുക്ത കത്ത്