Daily Horoscope 
Astrology

Today's Rashi Phalam September 09|ദൂരയാത്രയ്ക്ക് അവസരം; പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവം

ഇന്നത്തെ നക്ഷത്ര ഫലം – 9-9-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യമുണ്ടാകും. ദൂരയാത്രയ്ക്ക് അവസരം വന്നുചേ രും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. വീട്ടിൽ ഒരു ശുഭകാര്യത്തിനുള്ള ഒരുക്കങ്ങൾ നടക്കും. വിലപിടിച്ച സാധനംവാങ്ങും. ബന്ധുക്കളിൽ നിന്ന് സന്തോഷ വാർത്ത കേൾക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠനകാര്യങ്ങളിൽ മികച്ച പുരോഗതി കൈവരിക്കും. പരീക്ഷാഫലം പ്രതീക്ഷിച്ചതുപോലെ ആകും. പുതിയൊരു സൗഹൃദം രൂപപ്പെടും. ദൂരയാത്രയ്ക്ക് പദ്ധതിയിടും. ആരോഗ്യം തൃപ്തികരമാണ്.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. വാഹനവുമായി ബന്ധപ്പെട്ട ഒരു കാര്യം പൂർത്തിയാക്കും. യാത്രയ്ക്ക് ചെറിയ തടസ്സങ്ങൾ നേരിടാം. വീട്ടിലെ ഒരു വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

തൊഴിൽരംഗത്ത് പുതിയ അവസരം ലഭിക്കും. വ്യാപാരത്തിൽ പുതിയ ഇടപാട് തുടങ്ങും. ഒരു ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഏറെ നാളായി കാത്തിരുന്ന ഒരു വാർത്ത എത്തും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിവാഹാലോചനയിൽ അനുകൂലമായ പുരോഗതിയുണ്ടാകും. പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവമുണ്ടാകും. വീട്ടിലേക്ക് ആവശ്യമാ യ സാധനങ്ങൾ വാങ്ങും. ഒരു യാത്ര വേണ്ടിവരും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തടസ്സപ്പെട്ടിരുന്ന ഒരു ഔദ്യോഗിക കാര്യം പൂർത്തിയാക്കും. പുതിയ പദ്ധതിയിൽ പങ്കാളിയാകാൻ അവസരം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. സുഹൃത്തിന്റെ സഹായം ലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വീട്ടിൽ ഒരു മംഗളകാര്യത്തിന് തുടക്കമാകും. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കും. അടുത്ത ബന്ധുവിൽ നിന്ന് നല്ല വാർത്ത ലഭിക്കും. ചെറിയൊരു യാത്ര നടത്താൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച വിജയം നേടാനാകും. വിദേശയാത്രയ്ക്കുള്ള നടപടികൾ പുരോഗമിക്കും. പുതിയ പരിചയം ഗുണകരമാകും. കലാരംഗത്ത് അവസരം ലഭിക്കും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വ്യാപാരത്തിൽ പുതിയ ഓർഡറുകൾ ലഭിക്കും. വസ്തു സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. മാറ്റിവെച്ചിരുന്ന യാത്ര നടത്താൻ സാധിക്കും. ഒരു പ്രധാന രേഖ കൈവശമെത്തും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

വീട്ടിലെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തും. ജീവിതപങ്കാളിയിൽ നിന്ന് നല്ല പിന്തുണ ലഭിക്കും. കലാരംഗത്തുള്ളവർക്ക് പുതിയ അവസരം ലഭി ക്കും. അപ്രതീക്ഷിതമായ ഒരു ക്ഷണം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പുതിയ ജോലിക്കുള്ള ശ്രമങ്ങൾക്ക് അനുകൂലമായ മറുപടി ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കും. സാമ്പത്തിക ബാധ്യത കുറയും. നാളുകളായി ആ ഗ്രഹിച്ചിരുന്ന ഒരു കാര്യം സാധ്യമാകും.

Daily Horoscope | Today's Rashi Phalam September 09

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍