വടക്കുംനാഥ ക്ഷേത്രം (Vadakkumnathan Temple) ഫയല്‍
Astrology

വടക്കുംനാഥന്റെ നെയ്മല ഇടിയുന്നത് ദുശ്ശഃകുനമോ? അറിയാം നെയ്മലയുടെ ഐതിഹ്യവും വിശ്വാസവും

സമകാലിക മലയാളം ഡെസ്ക്

വിശ്വപ്രസിദ്ധമായ ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ നെയ്മല ഇടിഞ്ഞതും മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ടപകടവും ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് വിശ്വാസവും ഐതിഹ്യവും വീണ്ടും ചര്‍ച്ചാവിഷയമായത്. പരശുരാമന്‍ പ്രതിഷ്ഠിച്ചു എന്ന് പറയുന്ന വടക്കുന്നാഥ ക്ഷേത്രത്തിന് സവിശേഷതകള്‍ ഏറെയാണ്. പൂരവും വേലയും ഉത്സവവും ഒന്നുമില്ലാത്ത ക്ഷേത്രത്തിലും അതിനുചുറ്റുമുള്ള അറുപത്തിയഞ്ചേക്കര്‍ വരുന്ന തേക്കിന്‍കാട് മൈതാനിയിലുമാണ് തൃശൂര്‍പൂരമത്രയും നടക്കുന്നത്. ഒന്നിലും പങ്കാളിയാകാത്ത മഹാദേവന്‍ സര്‍വ്വസാക്ഷിയായിരിക്കുന്നു!.

വടക്കുന്നാഥ ക്ഷേത്രത്തിലെ ലിംഗപ്രതിഷ്ഠ കണ്ടവര്‍ ആരുമില്ല. അഭിഷേകം നടത്തുന്ന നെയ്യ് മലകണക്കെ യായതാണ് ഇവിടെ ദൃശ്യമാകുക. നെയ്യുമലയ്ക്ക് ഇപ്പോള്‍ പതിനേഴടിയിലേറെ ഉയരമുണ്ട്!. ശ്രീലകത്തെ വിളക്കുകളത്രയും തെളിഞ്ഞുകത്തുമ്പോഴും അതിന്റെ ചൂടില്‍ നെയ്യ് ഉരുകുന്നില്ല എന്നത് മറ്റൊരത്ഭുതമാണ്. മാത്രമല്ല ഈ നെയ്മലയില്‍ ഉറുമ്പോ മറ്റു ക്ഷുദ്രജീവികളോ ഉണ്ടാവുകയുമില്ല!.

ഇതൊരുമിത്തല്ല. യഥാര്‍ഥഭക്തനെ സംബന്ധിച്ച് കണ്‍മുന്നിലെ യാഥാര്‍ഥ്യമാണ്. നെയ്യഭിഷേകവും കരിക്കഭിഷേകവുമാണ് ഇവിടെ പ്രധാനം. മഹാദേവന്‍ ബ്രഹ്മസ്വരൂപത്തില്‍ കുടികൊള്ളുന്നു എന്നാണ് സങ്കല്‍പ്പം. മൂലേകല്‍പ്പദ്രുമസ്യദ്രുതകനകനിഭം

ചാരുപദ്മാസനസ്ഥം

വാമാങ്കാരൂഢേഗൗരീ നിഭിഢകുചഭരാ

ഭോഗഗാഢോപഗൂഢം

സര്‍വ്വാലങ്കാരകാന്തം വരപരശുമൃഗ

ഭീതിഹസ്താത്രനേത്രം

വന്ദേബാലേന്ദുമൗലീം

ഗജവദനഗുഹാദ്രാമുപാശ്ളിഷ്ടപാര്‍ശ്വം

എന്നാണ് വടക്കുന്നാഥന്റെ ധ്യാനശേ്ളാകമായി പറയുക.ശിവലിംഗം നെയ്യിലൊളിച്ചിരിക്കുന്നു ഇവിടെ. തൃശൂരിലെ പഴമക്കാരെ സംബന്ധിച്ച് നെയ്മല ഇടിയുകയോ അതിന് ലോപം സംഭവിക്കുകയോ ചെയ്താല്‍ ദേശത്തിന് ആപത്താണെന്ന സൂചനയായി കണക്കുന്നു. അതിന് എത്രവേണമെങ്കിലും ദൃഷ്ടാന്തം അവര്‍ ചൂണ്ടിക്കാട്ടും. 2016ല്‍ നെയ്മലയുടെ തെക്കേഭാഗം അടര്‍ന്നുവീഴുകയും ആ വര്‍ഷം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് പുര പൊട്ടിത്തെറിച്ച് ഏഴുപേര്‍ മരിച്ചു. 1987 കാലത്ത് നെയ്മല ഇടിഞ്ഞസംഭവത്തെ തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ കുടിവെള്ളംമുട്ടിയ സംഭവവും പഴമക്കാര്‍ പറയും. പീച്ചിഡാമിനു സമീപം ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഫിനോള്‍ എന്ന വിഷവസ്തു ഡാമില്‍ ഒഴുകിക്കലരുകയായിരുന്നു. ഏതാണ്ട് ഒരു മാസത്തോളം നഗരത്തിലെ ചിറകളും കുളങ്ങളും കിണറുകളുമായിരുന്നു കുടിവെള്ളത്തിന് ആശ്രയം.

പൂരം വെടിക്കെട്ടപകടങ്ങള്‍ക്കെല്ലാം മുന്നോടിയായി നെയ്മല ഇടിഞ്ഞസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നെയ്മല ഇടിയുന്നത് വടക്കുന്നാഥന്റെ ജഡയ്ക്ക് കേടുസംഭവിക്കുന്നു എന്നാണ് വിശ്വാസം. ഗംഗ കുടികൊള്ളുന്ന ഇടമാണ് ശിവന്റെ ജട എന്നതിനാല്‍ ദേവനെ തണുപ്പിക്കാന്‍ കരിക്കഭിഷേകമാണ് പ്രതിവിധി. ഇക്കുറിയും നെയ്മല ഇടിഞ്ഞവാര്‍ത്ത പുറത്തുവന്നതോടെ തന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കരിക്കഭിഷേകം നടത്തി. നല്ലവേനലില്‍ നെയ്മലയുടെ ഭാഗങ്ങള്‍ അടരാറുണ്ട് എന്നാണ് മേല്‍ശാന്തിയും പറയുന്നത്. എന്നാല്‍ അപായകരമാംവിധം പതിവില്ല. ഈ നെയ്യിന് ഔഷധഗുണമുണ്ടെന്ന വിശ്വാസത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ആയുര്‍വേദ ഔഷധങ്ങളിലും ഈ നെയ്യ് ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. തൃശൂരിലെ പഴമക്കാരല്ലാതെ വിശ്വാസികള്‍ എല്ലാവര്‍ക്കും നഗരനാഥനായ വടക്കുന്നാഥന്‍ നല്‍കുന്ന സൂചനകളാണിതെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും താത്പര്യം. അനുഭവങ്ങള്‍ അങ്ങിനെയാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

Vadakkumnathan's Neymala: Know the legend and belief of Neymala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപിറ്റല്‍' തവിടുപൊടി, സൂപ്പറായി 'കിങ്‌സ്'; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

ഇപ്പോള്‍ വരുമെന്ന് കരുതി വീട്ടില്‍ കാത്തിരുന്ന് കെജരിവാള്‍; കാണാതെ 'മുങ്ങി'; ബിജെപയില്‍ ലയിച്ചതായി എംപിമാര്‍

'എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍'; അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി പറഞ്ഞത്

പൊട്ടിമുളച്ച് വന്ന നേതാവല്ലെന്ന് ചെന്നിത്തല; എംകെ റാമിന് ജാമ്യമില്ല; അപരാജിത കുതിപ്പുമായി പഞ്ചാബ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1995ല്‍ 13കാരനെ കൊലപ്പെടുത്തി; ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; മരിച്ചെന്ന് പൊലിസിനെ വിശ്വസിപ്പിച്ചു; പേരുമാറ്റിയ 'എക്‌സ് മുസ്ലീം' അറസ്റ്റില്‍

SCROLL FOR NEXT