horoscope 
Astrology

സാമ്പത്തികം, പ്രണയം, പ്രൊഫഷന്‍; ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയെന്നറിയാം

Author : സമകാലിക മലയാളം ഡെസ്ക്

മേടം (മാര്‍ച്ച് 21

ഏപ്രില്‍ 19) - ജോലി: ജോലിസ്ഥലത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. പ്രതിസന്ധികള്‍ക്കിടയിലും നിങ്ങള്‍ക്ക് വിഭവങ്ങള്‍, ബജറ്റുകള്‍, ടീം ഡൈനാമിക്സ് എന്നിവ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും.

പണം: നിങ്ങളുടെ കടങ്ങള്‍, നികുതികള്‍, ഇന്‍ഷുറന്‍സ്, സമ്പാദ്യം എന്നിവ പരിഹരിക്കാന്‍ ഈ ആഴ്ച ഏറ്റവും അനുയോജ്യമായ സമയമാണ്.

ദമ്പതികള്‍: ആരെങ്കിലും നിങ്ങളെ രണ്ടുപേരെയും അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ സമീപിച്ചേക്കാം. നിങ്ങള്‍ക്ക് അത് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും.

അവിവാഹിതര്‍: നിങ്ങള്‍ ആരെയെങ്കിലും ഡേറ്റിന് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മുന്നോട്ട് പോകാം.

ഇടവം (ഏപ്രില്‍ 20-മെയ് 20)

ജോലി: നിങ്ങളുടെ പെട്ടെന്നുള്ള ചിന്തയും ശക്തമായ വിശകലന വൈദഗ്ധ്യവും പ്രശ്നങ്ങള്‍ പരിഹരിക്കാനും ജോലിസ്ഥലത്ത് മുന്നേറാനും നിങ്ങളെ സഹായിക്കും.

പണം: ഒരു ചെറിയ, അപ്രതീക്ഷിത സാമ്പത്തിക നേട്ടം നിങ്ങള്‍ക്ക് വന്നേക്കാം, അത് രഹസ്യമായി സൂക്ഷിക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത് നഷ്ടപ്പെടും.

ദമ്പതികള്‍: പണം ചിലവാക്കുന്ന കാര്യത്തില്‍ വ്യത്യസ്ത ചിന്തഗതികള്‍ ഉള്ളതിനാല്‍ നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരമായേക്കാം. പക്ഷേ സത്യസന്ധമായ സംഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ഗുണാമാകും ചെയ്യുക.

അവിവാഹിതര്‍: നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കടന്നുവന്നേക്കാം.

മിഥുനം (മെയ് 21-ജൂണ്‍ 20)

ജോലി: നിങ്ങള്‍ മുമ്പ് ചെയ്തിരുന്ന ജോലികള്‍ വീണ്ടും ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ടീമിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ കാരണം നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിപ്പിക്കും. പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കും.

പണം: കടം വീട്ടാന്‍ നല്ല സമയം. സ്വത്തുമായി ബന്ധപ്പെട്ട രേഖകള്‍ നന്നായി പരിശോധിക്കുക.

ദമ്പതികള്‍: നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകാം, പക്ഷേ ക്ഷമയോടെ സാഹചര്യങ്ങളെ നേരിട്ടാല്‍, നിങ്ങളുടെ ബന്ധം വീണ്ടും ശരിയായ പാതയിലാകും.

അവിവാഹിതര്‍: നിങ്ങള്‍ ഇഷ്ടപ്പെടുണ്ണ ഒരാള്‍ നിങ്ങളില്‍ താല്‍പ്പര്യം കാണിച്ചേക്കാം, ശ്രദ്ധിക്കുക, ഈ വ്യക്തി പണത്തില്‍ കൂടുതല്‍ താല്‍പ്പര്യമുള്ള ആളാണ്.

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 22)

ജോലി: ഈ നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്.

സമാന്തരമായ ഒരു പ്രോജക്റ്റില്‍ ചേരാനോ അന്താരാഷ്ട്ര ടീം വര്‍ക്കില്‍ പങ്കെടുക്കാനോ നിങ്ങള്‍ക്ക് ക്ഷണം ലഭിച്ചേക്കാം.

പണം: ഈ ആഴ്ച നിങ്ങള്‍ക്ക് പണം നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും, അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാനും കഴിയും.

ദമ്പതികള്‍: ജീവിതത്തില്‍ സാഹചര്യത്തിനനുസരിച്ച് വരുന്ന മാറ്റങ്ങള്‍ നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നേരിടുകയും. ചിലപ്പോള്‍ അത് ദീര്‍ഘദൂര യാത്രയായി മാറുകയും ചെയ്തേക്കാം.

അവിവാഹിതര്‍: മറ്റൊരാടൊപ്പമുള്ള വ്യക്തയില്‍ നിന്ന് അകലുക. നിങ്ങള്‍ നിങ്ങളുടെ അവിവാഹിത ജീവിതം ആസ്വദിക്കുന്നതില്‍ ശ്രദ്ധിക്കുക.

ചിങ്ങം (ജൂലൈ 23-ഓഗസ്റ്റ് 22)

ജോലി: ഓഫീസ് രാഷ്ട്രീയം, കാലതാമസം, ഫലപ്രദമല്ലാത്തത്

കൂടികാഴ്ചകള്‍ എന്നിവ നിങ്ങളെ പിറകോട്ട് വലിച്ചേക്കാം. ഇക്കാരണത്താല്‍ എളുപ്പമുള്ള ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കാന്‍ കാരണമാകും

പണം: സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഫ്രീലാന്‍സ് ജോലി വാഗ്ദാനം ചെയ്തേക്കാം, പക്ഷേ നിങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അവസരം നഷ്ടപ്പെട്ടേക്കാം.

ദമ്പതികള്‍: തിരക്കുകള്‍ കാരണം പലപ്പോഴും നിങ്ങള്‍ ഒരുമിച്ചുളള സമയങ്ങള്‍ കുറഞ്ഞേക്കാം, ഇത് സംശയത്തിന് കാരണമായേക്കാം.

അവിവാഹിതര്‍: നിങ്ങള്‍ പുതിയ ഒരാളെ കണ്ടുമുട്ടിയേക്കാം, പക്ഷേ നിങ്ങള്‍ക്ക് തിരക്കുകൂട്ടേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കാവശ്യമുള്ള സമയം എടുക്കുക.

കന്നി (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

ജോലി: ഒരിക്കല്‍ മുടങ്ങിയ ജോലികള്‍ കൂടുതല്‍ സുഗമമായി മുന്നോട്ട് പോകാന്‍ തുടങ്ങിയേക്കാം. ഒരു ജോലി അഭിമുഖം നിങ്ങളുടെ ആത്മവിശ്വാസത്തെ പരീക്ഷിച്ചേക്കാം, പക്ഷേ ഫലം പോസിറ്റീവ് ആയിരിക്കും

പണം: പണമൊഴുക്ക് കുറവായിരിക്കാം, അപ്രതീക്ഷിതമായ ചെലവുകളും പെട്ടെന്ന് ഉയര്‍ന്നുവന്നേക്കാം.

ദമ്പതികള്‍: ക്ഷമയോടെയിരിക്കുക, അനാവശ്യ പിരിമുറുക്കം ഒഴിവാക്കാന്‍ പരസ്പരം അല്‍പ്പം അധികം ശ്രദ്ധിക്കുക.

അവിവാഹിതര്‍: പുതിയ പ്രണയങ്ങള്‍ നിങ്ങള്‍ക്ക് വന്നേക്കാം. പക്ഷേ പുതിയ

ബന്ധത്തിന് നിങ്ങള്‍ അത്ര തിടുക്കം കാണിക്കുന്നില്ല.

തുലാം (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ജോലി: നിങ്ങളുടെ ടീമിലെ പെട്ടെന്നുള്ള മാറ്റമോ അപ്രതീക്ഷിത സാഹചര്യമോ പുതിയതും ആവേശകരവുമായ അവസരങ്ങള്‍ തുറന്നേക്കാം.

പണം: മറന്നുപോയ ഒരു ഉറവിടത്തില്‍ നിന്ന് നിങ്ങള്‍ക്ക് അപ്രതീക്ഷിത പ്രതിഫലം ലഭിച്ചേക്കാം.

ദമ്പതികള്‍: നിങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാത്ത ഒരാള്‍ തെറ്റിദ്ധാരണങ്ങള്‍ പരത്താന്‍ ശ്രമിച്ചേക്കാം.

അവിവാഹിതര്‍: നിങ്ങളുടെ ആകര്‍ഷണീയത നിങ്ങളെ അവിവാഹിതരോ അല്ലെങ്കില്‍ വിവാഹിതരോ ആയ ആളുകള്‍ ശ്രദ്ധിച്ചേക്കാം. നാടകീയ സംഭവങ്ങള്‍ക്ക് അവസരമുണ്ടാക്കാതിരിക്കാണ്‍ ശ്രദ്ധിക്കുക.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 21)

ജോലി: നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ അംഗീകാരം ലഭിക്കും. അന്താരാഷ്ട്ര ക്ലയന്റുകള്‍ ഉള്‍പ്പെടുന്ന ഒരു പുതിയ പ്രോജക്റ്റ് അല്ലെങ്കില്‍ വിദേശ ടീമുകളുമായി സഹകരിക്കാനുള്ള അവസരം ലഭിച്ചേക്കം.

പണം: പുതിയ വരുമാന സ്രോതസ്സുകള്‍/സാമ്പത്തിക സഹായം തേടുന്നതിനോ കടം വീട്ടുന്നതിനും ഇത് നല്ല ആഴ്ചയാണ്.

ദമ്പതികള്‍: നിങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ കുറവാണെങ്കിലും കിട്ടുന്ന സമയത്തില്‍ നിങ്ങള്‍ തൃപ്തികരമായിരിക്കും.

അവിവാഹിതര്‍: പുതിയ ആളുകളുമായി നിങ്ങള്‍ ഇടപഴകിയേക്കാം, പക്ഷേ ആരും നിങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റില്ല.

ധനു (നവംബര്‍ 22-ഡിസംബര്‍ 21)

ജോലി: ഉയര്‍ന്ന ജോലികളും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളായും കഴിവുള്ളവനായും കാണുന്നു.

പണം: നിങ്ങളുടെ മൂര്‍ച്ചയുള്ള വിധിനിര്‍ണ്ണയം മികച്ച സാമ്പത്തിക തീരുമാനങ്ങളിലേക്കോ വിജയകരമായ ഇടപാടുകളിലേക്കോ നയിച്ചേക്കാം.

ദമ്പതികള്‍: നിങ്ങളുടെ സമയങ്ങള്‍ രണ്ടും രണ്ടാണ്. പക്ഷേ നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ബന്ധം ദൃഢമാണ്.

അവിവാഹിതര്‍: ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ബന്ധമുണ്ടാകാന്‍ സാധ്യത. എന്നാല്‍ ഗോസിപ്പുകള്‍ ഒഴിവാക്കാന്‍ അത് സ്വകാര്യമായി സൂക്ഷിക്കാന്‍ ശ്രമിക്കുക.

മകരം (ഡിസംബര്‍ 22-ജനുവരി 19)

ജോലി: ഓഫീസിലെ പ്രതിസന്ധികളില്‍ തയ്യാറായി ഇരിക്കുക, തെറ്റായ ആശയവിനിമയമോ അവ്യക്തമായ പ്രതീക്ഷകളോ ആകാം.

അവസാന നിമിഷത്തിലെ മാറ്റങ്ങള്‍ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം.

പണം: സുഹൃത്തുക്കളോ മറ്റുള്ളവരോ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തേക്കാം. ജോലി ചെയ്യുക, വേഗത്തില്‍ ഇടപെടുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത് നഷ്ടപ്പെടും.

ദമ്പതികള്‍: നിങ്ങള്‍ രണ്ടുപേരും പരസ്പരം പിന്തുണയ്ക്കുന്നവരും പരസ്പരം ആശ്വാസം പകരുന്നവരുമാണ്.

അവിവാഹിതര്‍: മുന്‍കാല സുഹൃത്തുമായോ, പഴയ സുഹൃത്തുമായോ, അല്ലെങ്കില്‍ നിങ്ങളുടെ സര്‍ക്കിളിലുള്ള ഒരാളുമായോ ഒരു പ്രണയത്തിനുള്ള സാധ്യതയുണ്ട്.

കുംഭം (ജനുവരി 20-ഫെബ്രുവരി 18)

ജോലി: നിങ്ങള്‍ക്ക് ഭാരിച്ച ജോലിഭാരം ഉണ്ടാകാം, എന്നാല്‍ ഈ ജോലികളില്‍ ചിലത് അധിക വരുമാനത്തിലേക്ക് നയിച്ചേക്കാം, ഇത് സാമ്പത്തികമായി മുന്നേറാന്‍ നിങ്ങളെ സഹായിക്കും.

പണം: നിങ്ങളുടെ ആശയവിനിമയ കഴിവുകളും നല്ല സഹജാവബോധവും പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വരുമാനം നേടാന്‍ നിങ്ങളെ സഹായിച്ചേക്കാം.

ദമ്പതികള്‍: വളരെക്കാലമായി സ്വപ്നം കണ്ടിരുന്ന ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടേക്കാം.

നിങ്ങള്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെങ്കില്‍, എല്ലാം നന്നായി നടക്കും.

അവിവാഹിതര്‍: നിങ്ങള്‍ക്ക് ഒരു വിദേശിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.

അത് വേഗത്തില്‍ അഭിവൃദ്ധിപ്പെടും.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 20)

ജോലി: ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി, നിങ്ങളുടെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ഇത് നിങ്ങളുടെ നെറ്റ്വര്‍ക്ക് വികസിപ്പിക്കാന്‍ സഹായിക്കും.

പണം: നിങ്ങളുടെ ശമ്പളത്തെക്കുറിച്ചോ നിരക്കിനെക്കുറിച്ചോ ഉള്ള ഒരു ചര്‍ച്ച നിങ്ങള്‍ക്ക് അനുകൂലമായി ഫലം ചെയ്യും.

ദമ്പതികള്‍: അടുത്തിടെയുണ്ടായ ഏതൊരു പിരിമുറുക്കവും പെട്ടെന്ന് മാറും. നിങ്ങള്‍ക്ക് പരസ്പരം കുടുംബങ്ങളുമായി ഒരു രസകരമായ വിനോദയാത്ര നടത്താന്‍ കഴിയും.

അവിവാഹിതര്‍: പുതിയ ഒരാളുമായി ഒരു ബന്ധം നിങ്ങള്‍ക്ക് അനുഭവപ്പെടാം. കാര്യങ്ങള്‍ സാവധാനം എടുക്കുകയും ശ്രദ്ധാലുവായിരിക്കുകയും ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍'; ജനവികാരമെന്ന് മുസ്ലിം ലീഗ്

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

22 വര്‍ഷങ്ങള്‍ക്കു ശേഷം, മണര്‍കാട് കാവില്‍ പള്ളിപ്പാന; അറിയാം ഐതീഹ്യവും പ്രാധാന്യവും

30 കഴിഞ്ഞ സ്ത്രീയാണോ?എങ്കിൽ ഇവ നിർബന്ധം

അമിതവണ്ണമുള്ളവരിൽ ഫാറ്റി ലിവർ സാധ്യത വർധിപ്പിക്കും, കരിമ്പിൻ ജ്യൂസ് അത്ര 'നിഷ്കളങ്കനല്ല'

SCROLL FOR NEXT