ഓഗസ്റ്റ് 30 രാത്രി 9 മണി 44 മിനിറ്റ് വരെയാണ് മകം ഞാറ്റുവേല. ഓഗസ്റ്റ് 30 വരെ ബുധശുക്രന്മാര്‍ കര്‍ക്കടകം രാശിയില്‍ നില്‍ക്കുന്നത് മഴയുടെ ലക്ഷണം തന്നെയാണ്. മകം ഞാറ്റുവേല പിറന്നതിനുശേഷം കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ തുടരുന്നുണ്ട്. ഈ ആഴ്ചയില്‍ വിവാഹം, ഗൃഹപ്രവേശാദികള്‍ എന്നിവയ്ക്ക് മുഹൂര്‍ത്തങ്ങള്‍ ഉള്ളതാണ്. ഓഗസ്റ്റ് 26-നാണ് അത്തം, അത്തച്ചമയം. ഓഗസ്റ്റ് 27-നാണ് വിനായകചതുര്‍ത്ഥി. ഓഗസ്റ്റ് 28-ന് ഋഷിപഞ്ചമി, 29-ന് ഷഷ്ഠിവ്രതം എന്നിങ്ങനെ പല പ്രത്യേകതകളും ഈ ആഴ്ചയ്ക്കുണ്ട്. പൊതുവെ പ്രശാന്തസുന്ദരമായ ഒരു സമയമായിരിക്കും ഈ ആഴ്ച.
നൂതന ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂമീലാഭം, ജലാശയനിര്‍മ്മാണം, കാര്‍ഷികപ്രവൃത്തികളില്‍ ശ്രദ്ധ എന്നിവയ്ക്ക് യോഗമുള്ള സമയമാണ്. എന്നിരുന്നാലും ശ്രദ്ധിക്കാതെ വരുന്ന അനാവശ്യചെലവുകള്‍ക്ക് സാധ്യതയുണ്ട്. സ്ഥാനമാനങ്ങള്‍ക്കും ഈയാഴ്ച യോഗമുണ്ട്.
പൊതുവെ ഈശ്വരാധീനമുള്ള സമയമാണ്. സഹായികളുടെ വര്‍ദ്ധന, ജനോപകാരപ്രദമായ പ്രവൃത്തികള്‍, ധനലാഭം, ഭൂമീലാഭം, ഭവനമാറ്റം, തൊഴില്‍സ്ഥലത്ത് അധികാരലബ്ധി, സംഗീതാദികലകളില്‍ താല്പര്യം ഇത്യാദികള്‍ക്കും ഗവേഷണപ്രവര്‍ത്തനങ്ങളില്‍ അഭിവൃദ്ധിക്കും യോഗമുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനമുള്ള സമയമാണ്. ആരോഗ്യം, ഐശ്വര്യം, പ്രതാപം, അധികാരലബ്ധി, വിദ്യാഗുണം എന്നിവയ്ക്കും നല്ലതാണ്. നൂതനഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും യോഗമുണ്ട്. വൈവാഹിക കാര്യങ്ങള്‍ക്കും നല്ലതാണ്.
നല്ല കാര്യങ്ങള്‍ക്ക് ധനം ചെലവു ചെയ്യേണ്ടിവരുന്ന സമയമാണ്. ധര്‍മ്മാനുഷ്ഠാന തല്‍പ്പരത, പുണ്യതീര്‍ത്ഥസ്നാനാദി ഗുണം, സജ്ജനസംസര്‍ഗ്ഗം, അന്നപാനാദിസുഖം എന്നിവയ്ക്കും, നൂതന വസ്ത്രാഭരണാദികളുടെ ലബ്ധിക്കും യോഗമുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് വ്യാഴം 11-ാം ഭാവത്തിലായതിനാല്‍ വളരെ നല്ലതാണ്. ധനലാഭം, ഐശ്വര്യം, വിദ്യാഗുണം, കര്‍മ്മാദിവൃദ്ധി എന്നിവയ്‌ക്കെല്ലാം നല്ലതാണ്. അഷ്ടമശ്ശനിദോഷവും ജന്മരാശിയില്‍ കേതുവിന്റെ സ്ഥിതിയും ഇടയ്ക്കിടെ രക്തദൂഷ്യം, പിത്തകോപം, കഫശല്യം, വീഴ്ച, മുറിവേല്‍ക്കാനിടവരിക എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് കണ്ടകശ്ശനി ദോഷമുണ്ടെങ്കിലും കേതു 12-ലാണെങ്കിലും ഗുണദോഷമിശ്ര കാലഘട്ടമാണ്. ഇക്കാലത്ത് വീഴ്ച, തീപ്പൊള്ളല്‍ ഏല്‍ക്കാനിടവരിക, അകാരണഭയം എന്നിവയ്ക്കും സാധ്യതയുണ്ട്. പല്ലിന് അസുഖങ്ങള്‍, നാല്‍ക്കാലികളില്‍നിന്ന് ഉപദ്രവം എന്നിവയും ശ്രദ്ധിക്കേണ്ട സമയമാണ്.
ഇവര്‍ക്ക് പൊതുവെ നല്ല സമയമാണ്. വിവാഹം, ഉദ്യോഗലബ്ധി, വിദ്യകൊണ്ട് യശസ്സ്, ധനധാന്യസമൃദ്ധി, ഉദ്ദിഷ്ടകാര്യസിദ്ധി എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ശുഭസൂചകമായ കാലമാണ്.
ഈശ്വരാധീനക്കുറവ് പറയാവുന്ന സമയമാണ്. നല്ലത് ചെയ്താലും ചീത്ത ഫലങ്ങള്‍ അനുഭവിക്കേണ്ടിവന്നേയ്ക്കാം. അകാരണദുഃഖം, ചതിയേല്‍ക്കാനിടവരുക, കര്‍ണരോഗം, കഫശല്യം ഇത്യാദികള്‍ക്ക് യോഗമുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ നല്ല സമയമാണ്. കണ്ടകശ്ശനി ദോഷമുള്ളതിനാല്‍ സ്ഥാനചലനങ്ങള്‍ക്കും ഗൃഹമാറ്റത്തിനും സമയമാണ്. ഗുരുക്കന്മാരോടും സ്‌നേഹിതരോടും ദയയും അവരെ ആദരിക്കുന്നതിന് യോഗവുമുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും യോഗമുള്ള കാലമാണ്.
ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ കാലമാണ്. ഇക്കാലത്ത് നൂതനസംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്. കര്‍മ്മഗുണാനുഭവങ്ങള്‍ക്കും വിദ്യാഗുണങ്ങള്‍ക്കും സാധ്യതയുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് സമ്പദ്സമൃദ്ധി, ധനാഗമം, വിദ്യുല്‍പ്രശംസ, ആദരവുകള്‍ ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ട്. എന്നിരുന്നാലും ഞരമ്പ് സംബന്ധമായും നട്ടെല്ല് സംബന്ധമായും അസുഖസാധ്യതകള്‍ കാണുന്നുണ്ട്.
ഈ നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച വളരെ ഗുണകരമാണ്. പ്രതാപം, ഐശ്വര്യം, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വംവഹിക്കാനിടവരിക, കര്‍മ്മകുശലത, ആരോഗ്യം, സുഭഗത്വം, ഐശ്വര്യം എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. ക്രയവിക്രയകാര്യങ്ങള്‍ക്കും ഈ ആഴ്ച നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates