Bajaj Pulsar 125 cc Image source: Bajaj
Automobile

89,910 രൂപ മുതല്‍ വില; പുതിയ പള്‍സര്‍ 125 വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യയില്‍ പുതിയ 2026 പതിപ്പായ പള്‍സര്‍ 125 പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യയില്‍ പുതിയ 2026 പതിപ്പായ പള്‍സര്‍ 125 പുറത്തിറക്കി. സിംഗിള്‍ സീറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. വില യഥാക്രമം 89,910 രൂപയും 92,046 രൂപയുമാണ് (രണ്ടും വിലകളും എക്‌സ്-ഷോറൂമാണ്).

ബൈക്കിലെ മാറ്റങ്ങള്‍ സൂക്ഷ്മമാണ്. മുന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി, എല്‍ഇഡി ലാമ്പുകള്‍ ഉള്‍പ്പെടുത്തിയതിനൊപ്പം ഫ്രണ്ട് ഫാസിയ പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഇപ്പോള്‍ എല്‍ഇഡി തരത്തിലാണ്. ബോഡി പാനലുകളില്‍ പുതിയ നിറങ്ങളും പുതുക്കിയ ഗ്രാഫിക്‌സും ഉണ്ട്.

ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റേസിംഗ് റെഡ്, ബ്ലാക്ക് സിയാന്‍ ബ്ലൂ, ടാന്‍ ബീജുള്ള റേസിംഗ് റെഡ് എന്നി കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഈ മാറ്റങ്ങള്‍ക്ക് ഏകദേശം 3,500 രൂപ അധികം കമ്പനി ഈടാക്കുന്നുണ്ട്.

പള്‍സര്‍ 125 ന്റെ ബാക്കി വിശദാംശങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. 124.4 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോര്‍ 8,500 rpmല്‍ പരമാവധി 11.64 bhp കരുത്തും 6,500 rpmല്‍ 10.8 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ഗ്യാസ്-ചാര്‍ജ്ഡ് ട്വിന്‍ റിയര്‍ സ്പ്രിങ്ങുകളും ഷോക്ക് അബ്‌സോര്‍പ്ഷന്‍ സുഗമമാക്കുന്നു. ബ്രേക്കിംഗ് സജ്ജീകരണത്തില്‍ മുന്നില്‍ 240 mm ഡിസ്‌ക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റും ഉള്‍പ്പെടുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും ഫീച്ചറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2026 Bajaj Pulsar 125 Launched at Rs. 89,910

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍; മഞ്ചേരി ജയിലില്‍

ഇന്ന് ഹഗ്ഗിങ് ഡേ

ശബരിമല: ഹൃദയാഘാതം വന്ന 79 ശതമാനം പേരുടെ ജീവന്‍ രക്ഷിച്ചു, ആരോഗ്യ സേവനങ്ങൾ ഉപയോഗിച്ചത് 2.56 ലക്ഷം തീര്‍ത്ഥാടകര്‍

'പിണറായി എന്‍ഡിഎയിലേക്ക് വരണം'; അത്തേവാലക്ക് എംവി ഗോവിന്ദന്‍റെ മറുപടി

ഒരു ദിവസം എത്ര പ്രോട്ടീൻ കഴിക്കണം?

SCROLL FOR NEXT