2026 Hyundai Verna Launched  SOURCE: Hyundai
Automobile

പ്രാരംഭ വില 10.98 ലക്ഷം രൂപ; പുതിയ മോഡല്‍ വെര്‍ണ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 2025 മോഡല്‍ വെര്‍ണ രാജ്യത്ത് പുറത്തിറക്കി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 2025 മോഡല്‍ വെര്‍ണ രാജ്യത്ത് പുറത്തിറക്കി. 10.98 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി അപ്ഗ്രേഡുകളുമായാണ് പുതിയ സെഡാന്‍ വിപണിയില്‍ എത്തിയത്.

HX2, HX4, HX6, HX6+, HX8, HX10 എന്നി ആറ് വേരിയന്റുകളാണ് അപ്ഡേറ്റ് ചെയ്ത വെര്‍ണ വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കിയ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഇത് തുടര്‍ന്നും ലഭ്യമാണ്. കൂടാതെ, പുതിയ വെര്‍ണയ്ക്ക് രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. ക്ലാസ്സി ബ്ലൂ, ടൈറ്റന്‍ ഗ്രേ മാറ്റ്. കറുത്ത ക്രോം റേഡിയേറ്റര്‍ ഗ്രില്‍, ഡ്യുവല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍, 16 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.

അപ്ഡേറ്റ് ചെയ്ത ഹ്യുണ്ടായി ലോഗോയുള്ള പുതിയ സ്റ്റിയറിംഗ് വീല്‍, ലെതറെറ്റ് സീറ്റ് അപ്ഹോള്‍സ്റ്ററി, അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക്കല്‍ ആയി ക്രമീകരിക്കാവുന്ന കോ-ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. ഡ്രൈവര്‍ സീറ്റിനുള്ള മെമ്മറി ഫംഗ്ഷന്‍, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡ്, ഡാഷ്‌ക്യാം, ഏഴ് എയര്‍ബാഗുകള്‍, 528 ലിറ്ററില്‍ കൂടുതല്‍ ശേഷിയുള്ള സ്മാര്‍ട്ട് ട്രങ്ക് എന്നിങ്ങനെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളും കാര്‍ അവതരിപ്പിക്കുന്നു.

സറൗണ്ട്-വ്യൂ കാമറ, ലെവല്‍ 2 ADAS സ്യൂട്ട്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബോസ്-സോഴ്സ്ഡ് എട്ട്-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

2026 Hyundai Verna Launched in India at Rs. 10.98 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കുമോ? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്

ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയും, കാരണം എല്‍ നിനോ പ്രതിഭാസം

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, ആന്റണി രാജുവിന് മത്സരിക്കാൻ കഴിയുമോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'സ്വന്തം കുഞ്ഞ് വേണം'; മസ്തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ അനുമതി

കിണറ്റില്‍ മകന്‍ വീണു, അച്ഛന്‍ രക്ഷിക്കാനിറങ്ങിയത് അറിഞ്ഞില്ല, ദാരുണാന്ത്യം

SCROLL FOR NEXT