2026 Kawasaki Ninja ZX-10R Launched source: Kawasaki
Automobile

19.49 ലക്ഷം രൂപ വില; കാവാസാക്കിയുടെ പുതിയ സൂപ്പര്‍ ബൈക്ക്, നിന്‍ജ ഇസഡ്എക്‌സ്- 10ആര്‍ വിപണിയില്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കാവാസാക്കി 2026 മോഡല്‍ നിന്‍ജ ഇസഡ്എക്‌സ്- 10ആര്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കാവാസാക്കി 2026 മോഡല്‍ നിന്‍ജ ഇസഡ്എക്‌സ്- 10ആര്‍ അവതരിപ്പിച്ചു. 19.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2025 മോഡലിനെ അപേക്ഷിച്ച് 99,000 രൂപ കൂടുതലാണ് പുതിയ മോഡലിന്.

നിന്‍ജ ഇസഡ്എക്‌സ്-10ആറിന്റെ 2025 മോഡലും ഏറ്റവും പുതിയ പതിപ്പിനൊപ്പം ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പഴയ മോഡലിന്റെ സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനുള്ള കാവാസാക്കിയുടെ തന്ത്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2026 മോഡലിനെ അപേക്ഷിച്ച് 2025 മോഡലിന് പവറും ഔട്ട്പുട്ടും കൂടുതലാണ്. പുതിയ മോഡലിനും പഴയ മോഡലിനും ഒരു ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഉണ്ട്. കിഴിവ് ഓഫര്‍ സെപ്റ്റംബര്‍ 30 വരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് ലഭിക്കുക.

2026 കാവാസാക്കി നിന്‍ജ ഇസഡ്എക്‌സ്-10ആര്‍ 193.1ബിഎച്ച്പിയും 112 എന്‍എം ടോര്‍ക്യൂവുമാണ് പുറപ്പെടുവിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള TFT കണ്‍സോള്‍, ഒന്നിലധികം റൈഡിങ് മോഡുകള്‍, ഡ്യുവല്‍-ചാനല്‍ ABS, ക്രൂയിസ് കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സവിശേഷതകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പുതിയ മോഡലിന്റെ സസ്പെന്‍ഷന്‍ ഹാര്‍ഡ്വെയറില്‍ ഷോവ BFF ഫോര്‍ക്കുകളും ഷോവ BFRC റിയര്‍ മോണോഷോക്കും ഉള്‍പ്പെടുന്നു. ഡ്യുവല്‍ 330mm ഫ്രണ്ട് ഡിസ്‌കുകളില്‍ നിന്നും സിംഗിള്‍ 220mm റിയര്‍ ഡിസ്‌കില്‍ നിന്നുമാണ് സ്റ്റോപ്പിങ് പവര്‍ വരുന്നത്.

2026 Kawasaki Ninja ZX-10R Launched: Price Increased by Rs. 99,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT