2026 Kawasaki Z900 launched  image credit: Kawasaki
Automobile

948 സിസി, നിരവധി ഇലക്ട്രോണിക് ഫീച്ചറുകള്‍, 9.99 ലക്ഷം രൂപ വില; 2026 മോഡല്‍ കാവാസാക്കി ഇസഡ്900 വിപണിയില്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കാവാസാക്കി, 2026 മോഡല്‍ കാവാസാക്കി ഇസഡ്900 ഇന്ത്യയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കാവാസാക്കി, 2026 മോഡല്‍ കാവാസാക്കി ഇസഡ്900 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇസഡ്900 മോഡലിന്റെ അപ്‌ഡേറ്റ് വേര്‍ഷനാണ് വിപണിയില്‍ എത്തിയത്. മുന്‍ മോഡലിനെ അപേക്ഷിച്ച് കുറച്ച് വില കുറവിലാണ് പുതിയ സൂപ്പര്‍ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. 9.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. വിലയില്‍ 2025 മോഡലിനേക്കാള്‍ 19,000 രൂപയാണ് കുറവ്.

പ്രതീക്ഷിച്ചിരുന്ന സമഗ്രമായ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പുതിയ മോട്ടോര്‍സൈക്കിള്‍ കാവാസാക്കി പുറത്തിറക്കിയത്. രണ്ട് പുതിയ കളര്‍ ഓപ്ഷനുകളാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. കാന്‍ഡി ലൈം ഗ്രീന്‍/മെറ്റാലിക് കാര്‍ബണ്‍ ഗ്രേ, മെറ്റാലിക് മാറ്റ് ഗ്രാഫീന്‍ സ്റ്റീല്‍ ഗ്രേ/മെറ്റാലിക് ഫ്‌ലാറ്റ് സ്പാര്‍ക്ക്. പവര്‍, ടോര്‍ക്ക് ഔട്ട്പുട്ടില്‍ നേരിയ വര്‍ധനയാണ് മറ്റൊരു മാറ്റം. 123.6 ബിഎച്ച്പി, 98.6 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കുന്ന കരുത്തുറ്റ എന്‍ജിനാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. 212 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്.

948 സിസി, ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍ എന്‍ജിനുമായാണ് മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തിയത്. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ക്രൂയിസ് കണ്‍ട്രോള്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങി ഇലക്ട്രോണിക് ഫീച്ചറുകളും ബൈക്കില്‍ ഉണ്ട്. പുതിയ അഞ്ച് ഇഞ്ച് TFT സ്‌ക്രീനിനൊപ്പം IMU-അസിസ്റ്റഡ് കോര്‍ണറിങ് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് ABS എന്നിവയും ഇതിന് ലഭിക്കുന്നു. ടയറുകളിലും ബ്രേക്കിങ് ഹാര്‍ഡ്വെയറിലും കഴിഞ്ഞ വര്‍ഷം ചില മെച്ചപ്പെടുത്തലുകള്‍ വരുത്തിയിരുന്നു.

2026 Kawasaki Z900 launched in India at Rs. 9.99 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

SCROLL FOR NEXT