2026 Skoda Slavia facelift unveiled source: Skoda
Automobile

നിരവധി കോസ്‌മെറ്റിക് മാറ്റങ്ങള്‍, വരുന്നു സ്‌കോഡ സ്ലാവിയ അപ്‌ഡേറ്റ് വേര്‍ഷന്‍; ബുക്കിങ് ആരംഭിച്ചു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിച്ചു. പ്രീ ബുക്കിങ് ആരംഭിച്ച സ്ലാവിയയുടെ ലോഞ്ച് ഒക്ടോബറില്‍ ഉണ്ടാകും. ഒക്ടോബറില്‍ വില പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.

ഈ മിഡ്‌സൈസ് സെഡാനില്‍ നിരവധി കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ രൂപത്തിലുള്ള ഫ്രണ്ട് ഗ്രില്‍, പുതിയ എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലൈറ്റുകള്‍, കൂടുതല്‍ ആകര്‍ഷകമായ ടെയില്‍ലൈറ്റുകള്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയാണ് അപ്‌ഡേറ്റ് വേര്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍. രണ്ടു നിറത്തില്‍ വാഹനം ലഭ്യമാകും. കപ്പുച്ചിനോ ബീജ്, ആര്‍ട്ടിക് സില്‍വര്‍ എന്നി നിറങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പുതിയ ഡ്യുവല്‍ ടോണ്‍ അലോയ് വീലാണ് മറ്റൊരു പ്രത്യേകത.

ടു സ്‌പോക്ക് സ്റ്റീയറിങ് വീല്‍ ആണ് അകത്തളത്തില്‍ വരുന്നത്. 10.1 ഇഞ്ച് ടഞ്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, 360 ഡിഗ്രി കാമറ, പരിഷ്‌കരിച്ച എസി സംവിധാനം എന്നിവയാണ് മറ്റു ഫീച്ചറുകള്‍. യന്ത്രപരമായി മറ്റു മാറ്റങ്ങള്‍ ഒന്നും ഇല്ല. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായും പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇതിന് പുറമേ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും വാഹനം ലഭ്യമാകും.

2026 Skoda Slavia facelift unveiled; bookings open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!