2026 Yamaha Ray ZR 125 Launched source: Yamaha
Automobile

ടിഎഫ്ടി ഡിസ്‌പ്ലേ, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി; യമഹയുടെ പുതിയ റേ ഇസഡ്ആര്‍ 125 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, റേ ഇസഡ്ആര്‍ 125 മോഡലിന്റെ പുതുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ, റേ ഇസഡ്ആര്‍ 125 മോഡലിന്റെ പുതുക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുള്ള സ്‌പോര്‍ട്ടി ഡിസൈനില്‍ തുടരുമ്പോഴും സ്‌കൂട്ടറിന് കൂടുതല്‍ ആകര്‍ഷണം ലഭിക്കുന്നതിനായി പുതിയ പെയിന്റ് ഫിനിഷുകളും അപ്‌ഡേറ്റ് ചെയ്ത ഗ്രാഫിക്‌സും ലഭിച്ചിട്ടുണ്ട്.

സ്ട്രീറ്റ് റാലി വേരിയന്റില്‍ ഇപ്പോള്‍ ടിഎഫ്ടി ഡിസ്‌പ്ലേ സജ്ജീകരിച്ചിട്ടുണ്ട്. നാവിഗേഷന്‍ ഫംഗ്ഷണാലിറ്റി, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി എന്നിവയോട്കൂടിയാണ് ടിഎഫ്ടി ഡിസ്‌പ്ലേ വരുന്നത്. സ്‌കൂട്ടറില്‍ നിലവിലുള്ള സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ തുടരും.

എന്‍ഹാന്‍സ്ഡ് പവര്‍ അസിസ്റ്റ്, സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം, സ്റ്റോപ്പ് ആന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സീറ്റിനടിയില്‍ 21 ലിറ്റര്‍ സ്റ്റോറേജ്, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട് ഓഫ് സിസ്റ്റം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി എന്നിവയാണ് മറ്റു ഫീച്ചറുകള്‍. 125 സിസി, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപരുന്നത്. വിവിധ വേരിയന്റുകള്‍ക്ക് 79,880 രൂപ മുതല്‍ 1,00,440 രൂപ വരെയാണ് വില.

2026 Yamaha Ray ZR 125 Launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് പരാതി: ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്

മാജിക് ഫ്രെയിംസിന്റെ കാക്കനാട് തിയേറ്റർ ഉദ്ഘാടനം ചെയ്തു; ആദ്യ ചിത്രം 'ഖലീഫ'

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 196ന് പുറത്ത്; ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 372 റണ്‍സ്

തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്ന മലൈക; പിന്നില്‍ പിആര്‍ തന്ത്രമോ? വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക