Mitsubishi Pajero  source:X
Automobile

പുതിയ ലുക്കില്‍, പജീറോ തിരിച്ചുവരുന്നു; കരുത്തുറ്റ എന്‍ജിന്‍, ഫീച്ചറുകള്‍

വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ മിറ്റ്‌സുബിഷി പജീറോ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: വാഹന പ്രേമികളുടെ ഇഷ്ട വാഹനമായ മിറ്റ്‌സുബിഷി പജീറോ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നു. പജീറോയുടെ അഞ്ചാം തലമുറ 2027 മാര്‍ച്ച് അവസാനത്തോടെ തായ്‌ലന്‍ഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തും.

ലാഡര്‍ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ ഓഫ് റോഡര്‍ വാഹനം. ഇതിന് 4920 എംഎം നീളവും 1925 എംഎം വീതിയും 1910 ഉയരവുമാണ് പ്രതീക്ഷിക്കുന്നത്. 2870 മില്ലിമീറ്റര്‍ വീല്‍ബേസും 230 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമായിരിക്കും മറ്റു പ്രത്യേകതകള്‍.

പുതിയ ഡിസൈനില്‍ വാഹനം കൂടുതല്‍ ആകര്‍ഷണീയമായാണ് കാണപ്പെടുന്നത്. വലിയ ഗ്രില്ലും ടി ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സമാന ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. പരന്ന റൂഫ്‌ലൈന്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, കനംകൂടി ബമ്പറുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

ഈ സെവന്‍ സീറ്റര്‍ വാഹനത്തില്‍ ഡ്യുവല്‍ 14.3 ഇഞ്ച് സ്‌ക്രീനുകളും 4 സ്‌പോക്ക് സ്റ്റിയറിങ് വീലുമാണ് ഉണ്ടാവുക. 20 ബിഎച്ച്പി കരുത്തും 480എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. ഈ എന്‍ജിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മിറ്റ്‌സുബിഷിയുടെ സൂപ്പര്‍ സെലക്ട് 4wd-11 ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

All-new Mitsubishi Pajero breaks cover

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്തിന്റെ ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി

'ബഹിരാകാശത്തേക്ക് ലിഫ്റ്റില്‍ പോകാം'; ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

പുതിയ കളര്‍ സ്‌കീം; അപ്‌ഡേറ്റ് ചെയത ഹീറോ സൂം 125 ഉടന്‍ വിപണിയില്‍

അയ്യപ്പനെതിരായ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്

എത്ര കൂടുമ്പോൾ വാഷിങ് മെഷീൻ വൃത്തിയാക്കണം, വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ