Bajaj Pulsar NS400Z TFT Launched  SOURCE: Bajaj
Automobile

ടിഎഫ്ടി ഡിസ്‌പ്ലേ, പാനിക് ബ്രേക്ക് അലര്‍ട്ട്; പള്‍സര്‍ എന്‍എസ്400ഇസഡ് പുതിയ വേരിയന്റ് വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയില്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയില്‍. ഇന്‍സ്ട്രുമെന്റ് കണ്‍സോളും മറ്റു ഫീച്ചറുകളും ഉള്‍പ്പെടുന്ന പുതിയ അപ്‌ഡേറ്റ് ആണ് വിപണിയില്‍ അവതരിപ്പിച്ചത്. 1,90,015 രൂപയാണ് എക്‌സ് ഷോറൂം (ഡല്‍ഹി) വില.

ഗൂഗിള്‍ മാപ്പ്‌സ് മിററിങ് സൗകര്യമുള്ള പുതിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിന്റെ ഹൈലൈറ്റ്. ഇതിന് പുറമേ യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടും പാനിക് ബ്രേക്ക് അലര്‍ട്ടുമാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍.

ഇതുവരെ എന്‍എസ്400ഇസഡില്‍ ഉപയോഗിക്കുന്ന കളര്‍ എല്‍സിഡിക്ക് പകരമായാണ് പുതിയ ടിഎഫ്ടി ഡിസ്‌പ്ലേ. ഇതില്‍ ഗൂഗിള്‍ മാപ്‌സ് മിററിങ്ങിന് പുറമേ മ്യൂസിക് കണ്‍ട്രോളുകള്‍, ഡോക്യുമെന്റ് സ്‌റ്റോറേജ്, ലാപ് ടൈമര്‍ എന്നി സൗകര്യങ്ങളും ഉണ്ട്. കൂടാതെ നാല് റൈഡിങ് മോഡുകളാണ് മറ്റൊരു പ്രത്യേകത. ട്രാക്ഷന്‍ കണ്‍ട്രോള്‍ നിയന്ത്രിക്കാനും റൈഡര്‍ക്ക് പുതിയ ഇന്റര്‍ഫേസ് വഴി സാധിക്കും. കഠിനമായി ബ്രേക്ക് ചെയ്യുമ്പോള്‍ അധിക മുന്നറിയിപ്പ് നല്‍കാനായാണ് പാനിക് ബ്രേക്ക് അലര്‍ട്ട് സംവിധാനം ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മെക്കാനിക്കല്‍പരമായി ഈ അപ്‌ഡേറ്റില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല.

Bajaj Pulsar NS400Z TFT Launched at Rs 1.90 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാണി സി കാപ്പന്റെ അയോഗ്യത: നിയമപ്രകാരം ഉചിതമായ നടപടിയെടുക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം; കാലതാമസം ഒഴിവാക്കണം

'നല്ലൊരു കേൾവിക്കാരൻ, ഒരു നിമിഷം പോലും അദ്ദേഹത്തിന്റെ ശ്രദ്ധ മാറിയില്ല'; ദുൽഖറിനോട് കഥ പറഞ്ഞ അനുഭവം പറഞ്ഞ് ജേസൺ

വിമാനം തകർക്കാൻ നോക്കിയ പൈലറ്റ് മതതീവ്രവാദി, സ്ത്രീകളോട് സംസാരിക്കില്ല; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപ്രവർത്തകന്റെ വെളിപ്പെടുത്തൽ

റോണോയുടെ ഏഴാം നമ്പര്‍ ജേഴ്‌സി ഇനി റാഫേല്‍ ലിയാവോയ്ക്ക്; പോര്‍ച്ചുഗല്‍ ടീമിന് സോഷ്യല്‍ മീഡിയയില്‍ തിരിച്ചടി

ഭാവിയില്‍ കോടീശ്വരനാകാം!; എന്താണ് 11x12x20 ഫോര്‍മുല?