Citroen Aircross X teased ahead of launch image credit: Citroen
Automobile

ട്രാഫിക് അടിസ്ഥാനമാക്കി റൂട്ടുകള്‍ ഒപ്റ്റിമൈസ് ചെയ്യും, എഐ ഫീച്ചറുകള്‍; സിട്രോണിന്റെ പുതിയ കൂപ്പെ എസ് യുവി ഉടന്‍ വിപണിയില്‍, ബുക്കിങ് ആരംഭിച്ചു

പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ കൂപ്പെ എസ് യുവി സെഗ്മെന്റില്‍ പുതിയ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ കൂപ്പെ എസ് യുവി സെഗ്മെന്റില്‍ പുതിയ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ കൂപ്പെ എസ്യുവി സെഗ്മെന്റില്‍ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായി ബസാള്‍ട്ട് എക്‌സ് കമ്പനി പുറത്തിറക്കിയിരിക്കുന്നു. സമാനമായ രീതിയില്‍ എയര്‍ക്രോസിന്റെ ഒരു വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. കമ്പനി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ എയര്‍ക്രോസ് എക്സിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു. മിഡ്-സൈസ് എസ്യുവിയുടെ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

11,000 രൂപ ടോക്കണ്‍ തുക നല്‍കി പുതിയ കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബസാള്‍ട്ട് എക്സിന്റെ അതേ അപ്ഡേറ്റുകള്‍ എയര്‍ക്രോസ് എക്സില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് കൂപ്പെ എസ്യുവിക്ക് കൂടുതല്‍ മനോഹാരിത നല്‍കുന്നത് അടക്കമുള്ള ഫീച്ചറുകള്‍ അപ്‌ഡേറ്റായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

പുതിയ ടീസര്‍ അനുസരിച്ച് എയര്‍ക്രോസ് എക്സ് കടും പച്ച നിറത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കളര്‍ സ്‌കീമിന് പുറമേ, ബസാള്‍ട്ട് എക്സിന് സമാനമായി എയര്‍ക്രോസ് എക്സിന്റെ ടെയില്‍ഗേറ്റില്‍ 'എക്സ്' ബാഡ്ജ് ഉണ്ടാകുമെന്നും കരുതുന്നു.

സ്റ്റിയറിംഗ് വീലില്‍ ഒരു പുതിയ ഡെഡിക്കേറ്റഡ് ബട്ടണുള്ള ക്രൂയിസ് കണ്‍ട്രോള്‍ കൂടി ചേര്‍ക്കുന്നതിനെക്കുറിച്ചാണ് ടീസര്‍ സൂചന നല്‍കുന്നത്. പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വൈറ്റ് ആംബിയന്റ് ലൈറ്റിങ്, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, അപ്ഡേറ്റ് ചെയ്ത ഇന്റീരിയര്‍ ട്രിം, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ പ്രതീക്ഷിക്കാം. അടുത്തിടെ പുറത്തിറക്കിയ ബസാള്‍ട്ട് എക്സിലും ഈ ഫീച്ചറുകള്‍ ഉണ്ടായിരുന്നു. കൂടാതെ 360-ഡിഗ്രി കാമറയും പ്രതീക്ഷിക്കാം.

സിട്രോണിന്റെ പുതിയ ഇന്‍-കാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അസിസ്റ്റന്റ് ആയ കാര ആയിരിക്കാം ഏറ്റവും വലിയ ഫീച്ചര്‍ അപ്‌ഡേറ്റ്. ഇതിന് വോയ്സ് കമാന്‍ഡുകള്‍ വാഗ്ദാനം ചെയ്യാനും വാഹന ഡാറ്റ നല്‍കാനും ട്രാഫിക് അടിസ്ഥാനമാക്കി റൂട്ടുകള്‍ ഒപ്റ്റിമൈസ് ചെയ്യാനും മറ്റും കഴിയും. സുരക്ഷയുടെ കാര്യത്തില്‍, എയര്‍ക്രോസ് ഇതിനകം ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി എന്നിവ ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ ഉള്‍പ്പെടും. എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ 81 bhp കരുത്തും 115 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന എന്‍ജിന്‍ ആണ് കരുത്ത.് ഈ എന്‍ജിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു.

ഉയര്‍ന്ന സ്‌പെക്ക് വേരിയന്റുകളില്‍ 109 bhp കരുത്തും 190 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറായിരിക്കും ഉണ്ടാകുക. ഈ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോഡിയാക്കിയിരിക്കുന്നു.

Citroen Aircross X teased ahead of launch, pre-bookings open

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT