Nissan Gravite revealed Source: X
Automobile

നിസാന്റെ പുതിയ എംപിവി; ഗ്രാവിറ്റ് ഫെബ്രുവരി 17ന്, അറിയാം ഫീച്ചറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയുടെ പുതിയ കാറായ നിസാന്‍ ഗ്രാവിറ്റ് എംപിവി ഫെബ്രുവരി 17 ന് വിപണിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയുടെ പുതിയ കാറായ നിസാന്‍ ഗ്രാവിറ്റ് എംപിവി ഫെബ്രുവരി 17 ന് വിപണിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നേരത്തെ ജനുവരി 21ന് മോഡല്‍ പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിപണിയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുന്ന തീയതി കമ്പനി പിന്നീട് മാറ്റുകയായിരുന്നു.

മാര്‍ച്ച് മുതല്‍ ഡെലിവറി ആരംഭിക്കും. വില പ്രഖ്യാപനം ഈ മാസം അവസാനം നടക്കുമെന്നാണ് സൂചന. കാറിന്റെ പുറംമോടി വ്യക്തമാക്കുന്ന ടീസര്‍ കമ്പനി പുറത്തിറക്കി. വെള്ള, വെള്ളി, കറുപ്പ്, ചാര കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഗ്രാവിറ്റ് സിഗ്‌നേച്ചര്‍ ടീല്‍ ഷേഡിലും കാര്‍ വാഗ്ദാനം ചെയ്യും.

നേരത്തെ പങ്കുവെച്ച ഡിസൈന്‍ സ്‌കെച്ചുകള്‍ മോഡലിന്റെ സ്‌റ്റെല്‍ ദിശയെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നു. ഹെഡ്ലാമ്പ് ക്ലസ്റ്ററുകള്‍ക്കുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന എല്‍ഇഡി ഡിആര്‍എല്ലുകളും മുന്‍വശത്തെ ഗ്രില്ലിന് ക്രോം സ്ലാറ്റും ബോണറ്റില്‍ പ്രമുഖമായ ഗ്രാവിറ്റ് ലെറ്ററിങ്ങും ഇതിന്റെ പ്രത്യേകതകളാണ്.

പിന്‍വശത്ത്, ടെയില്‍ഗേറ്റിന് കുറുകെ ഒരു തിരശ്ചീന ഇന്‍സേര്‍ട്ട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്പ്ലിറ്റ് ടെയില്‍-ലാമ്പ് ഡിസൈനുമായാണ് ഗ്രാവിറ്റ് വരുന്നത്. ഗ്രാവിറ്റ് ബാഡ്ജ് മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു. ഇത് എംപിവിക്ക് ഒരു പ്രത്യേക ഐഡന്റിറ്റി നല്‍കുന്നു.

റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രാവിറ്റ്. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ അതേ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

Nissan Gravite to Debut on 17 February, know the features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

'142, 139, 126, 110, 103, 101'... 3 കളി 6 സെഞ്ച്വറികള്‍! 'സൂപ്പര്‍ ബാറ്റിങ് സണ്‍ഡേ'

'നിർഭയ സംഭവത്തെ ഓർമ്മിപ്പിക്കുന്നു': ഡൽഹിയിലെ ബലാത്സംഗ പരമ്പരകളിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

കരിയറിലെ ആദ്യ 50 കോടിയുമായി പാര്‍വതി തിരുവോത്ത്; 'പ്രഥമ്യ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയക്കുതിപ്പ് തുടരുന്നു