Honda XR300L Launched source: Honda
Automobile

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

പ്രമുഖ വാഹന നിര്‍മ്മതാക്കളായ ഹോണ്ട അവരുടെ പുതിയ മോഡലായ എക്‌സ്ആര്‍300എല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മതാക്കളായ ഹോണ്ട അവരുടെ പുതിയ മോഡലായ എക്‌സ്ആര്‍300എല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.83 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഇന്ത്യയില്‍ ഹോണ്ട അവതരിപ്പിക്കുന്ന ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ ആണിത്. ഒരു ഓഫ് റോഡ് മോട്ടോര്‍സൈക്കിളിന്റെ ലുക്ക് ആണ് ഇതിനുള്ളത്. ബീക്ക് പോലെയുള്ള മഡ്ഗാര്‍ഡും മെലിഞ്ഞ രൂപകല്‍പ്പനയും ഓഫ് റോഡ് മോട്ടോര്‍സൈക്കിള്‍ ലുക്ക് ആണ് നല്‍കുന്നത്. 293.5 സിസി എയര്‍ ആന്റ് ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്.

ബൈക്കിന്റെ ഇരുവശങ്ങളിലും ലോങ് ട്രാവല്‍ സസ്‌പെന്‍ഷനാണുള്ളത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമുള്ള സ്‌പോക്ക് വീല്‍ സെറ്റപ്പിലാണ് ഇത് എത്തുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. ഓഫ് റോഡ് ബൈക്ക് ആയതിനാല്‍ വശങ്ങളിലേക്ക് സ്ലൈഡ് ചെയ്ത് ഓടിക്കുന്നതിനായി പിന്നിലെ എബിഎസ് പ്രവര്‍ത്തനം ഓഫ് ചെയ്യാനുള്ള സൗകര്യമുണ്ട്. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.

Honda XR300L Launched in India at Rs. 1.83 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം