Hyundai Bayon Launched  source: x
Automobile

18.6 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 10 ലക്ഷം രൂപ; ഹ്യുണ്ടായി ബയോണ്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയുടെ പുതിയ എസ് യുവിയായ ബയോണ്‍ വിപണിയില്‍ അവതരിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയുടെ പുതിയ എസ് യുവിയായ ബയോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. 10 ലക്ഷം രൂപയാണ് പ്രാരംഭവില (എക്‌സ്- ഷോറൂം). വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലാണ് ഇത് സ്ഥാനംപിടിക്കുക.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പ്, ബോണറ്റിന്റെ മുഴുവന്‍ വീതിയിലും ക്രമീകരിച്ചിരിക്കുന്ന ഡിആര്‍എല്ലുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, പിക്‌സല്‍ ശൈലിയിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. ഫ്‌ലാറ്റ് റൂഫ്‌ലൈന്‍, റൂഫ് റെയിലുകള്‍, വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിങ് എന്നിവ വാഹനത്തിന് എസ് യുവി ലുക്ക് നല്‍കുന്നുണ്ട്. പെറ്റല്‍ മാതൃകയിലുള്ള ഡിസൈന്‍ ആണ് വീലിന് ഉള്ളത്. പിന്നില്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് മുകളിലായാണ് നല്‍കിയിരിക്കുന്നത്. 4.2 മീറ്റര്‍ നീളമാണ് ബയോണിന് ഉള്ളത്. വലിപ്പത്തിന്റെ കാര്യത്തില്‍ ക്രെറ്റയെ അപേക്ഷിച്ച് അല്‍പ്പം ചെറുതാണ് ബയോണ്‍.

Hyundai Bayon Launched

ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. എസി വെന്റുകള്‍ക്ക് തൊട്ടടുത്ത്, ലംബമായി സ്ഥാപിച്ചിട്ടുള്ള കണ്‍സോളിലാണ് എസി കണ്‍ട്രോള്‍ ക്രമീകരിച്ചിരിക്കുന്നത്. പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ ടോണ്‍ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, വയര്‍ലെസ് ചാര്‍ജിങ്, കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎമ്മുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍, ലെവല്‍ 2 അഡാസ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിവ ഉള്‍പ്പെടുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 18.6 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. സിക്‌സ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി വേര്‍ഷനുമായാണ് എന്‍ജിന്‍ വരുന്നത്. സിഎന്‍ജി വേര്‍ഷന്‍ ജനുവരിയില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Hyundai Bayon Launched in India at Rs.10 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരീക്ഷാ ക്രമക്കേട്: രണ്ട് പിഎസ് സി അംഗങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

ചെടിയുടെ ചുവട്ടില്‍ ഈ ദ്രാവകങ്ങള്‍ ഒഴിക്കല്ലേ; വേര് കരിഞ്ഞു പോകും

കനത്ത മഴ: കേരളത്തിലെ തോട്ടങ്ങളിലേക്കുള്ള തൊഴിലാളികളുടെ യാത്ര വിലക്കി തേനി ജില്ലാ ഭരണകൂടം

'പണ്ട് വയര്‍ കാണിച്ചെന്ന് പറഞ്ഞ് കേസ് കൊടുത്ത ആളാ, ഇവളും തുടങ്ങിയോ?, മനസ്സിലെ വിഗ്രഹം വീണുടഞ്ഞു'; നസ്രിയയ്ക്ക് അധിക്ഷേപ വര്‍ഷം

മുട്ടത്തറ എഞ്ചിനീയറിങ് കോളജിൽ നിരവധി ഒഴിവുകൾ; പ്യൂൺ മുതൽ സെക്യൂരിറ്റി ഗാർഡ് വരെ; അഭിമുഖം 27ന്