Jawa 42 All Stars launched  source: jawa
Automobile

വില 1.85 ലക്ഷം രൂപ മുതല്‍, അഞ്ചു കളര്‍ ഓപ്ഷന്‍; ജാവ 42 ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ വിപണിയില്‍

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് ജാവ 42 ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് ജാവ 42 ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 1.85 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില (ഡല്‍ഹി എക്സ്ഷോറൂം). ബാറ്റില്‍ ഗ്രീന്‍, നെബുല ബ്ല്യൂ, മോസ് ഗ്രേ, ഐവറി, ബ്ലാക്ക് എന്നി കളറുകളില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭ്യമാണ്. കളര്‍ ഓപ്ഷനുകളില്‍ ബ്ലാക്ക് കളറിനാണ് ഏറ്റവുമധികം വില. 1.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

മെക്കാനിക്കലായി നോക്കുമ്പോള്‍ റെഗുലര്‍ മോഡലിന് സമാനമാണ് ജാവാ 42 ഓള്‍ സ്റ്റാര്‍സ്. 294 സിസി, ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. 7950 ആര്‍പിഎമ്മില്‍ 26.9 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 26.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍. ഈ എന്‍ജിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഡബിള്‍ ക്രാഡില്‍ ഫ്രെയിമാണ് ബൈക്കിനുള്ളത്. മുന്‍വശത്ത് 35എംഎം ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്‍വശത്ത് പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇതിന് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് 18 ഇഞ്ചും പിന്‍വശത്ത് 17 ഇഞ്ചുമുള്ള വീലുകളാണ് ബൈക്കിനുള്ളത്. മുന്നില്‍ 280 എംഎമ്മും പിന്നില്‍ 240എംഎമ്മുമുള്ള ഡിസ്‌ക് ബ്രേക്ക് ആണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്.

Jawa 42 All Stars launched in India at Rs 1.85 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉത്സവങ്ങള്‍ എല്ലാവരുടെതും'; നവരാത്രി ആഘോഷങ്ങളിലെ മുസ്‌ലിം വിലക്കിനെ എതിര്‍ത്ത് അമൃത ഫഡ്‌നാവിസ്; ബിജെപിയില്‍ ഭിന്നത; വിവാദം

ചൂര കഴിക്കുന്നത് സുരക്ഷിതമോ? 96 ശതമാനത്തിലും പാരസൈറ്റുകളെ കണ്ടെത്തിയതായി റിപ്പോർട്ട്

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ; എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്

'മകന് എഡിഎച്ച്ഡി ആണെന്ന് തിരിച്ചറിഞ്ഞതോടെ പ്രയോരിറ്റികള്‍ മാറി'; അവന്റെ ജീവിതം സാധാരണ പോലെ ആക്കണം: വിനയ് ഫോര്‍ട്ട്

'ആദ്യം തിയറ്ററിൽ പോയി കണ്ടത് അച്ഛന്റെ സിനിമ, സംവിധായകനായപ്പോൾ ആദ്യം വിളിച്ചത് അമ്മയെ'; വിശേഷങ്ങൾ പറഞ്ഞ് ജേസൺ