Kia Sorento launched source: kia
Automobile

ടൈഗര്‍ നോസ് ഗ്രില്‍, ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പ്; കിയയുടെ ആദ്യ ഹൈബ്രിഡ് എസ് യുവി വിപണിയില്‍, അറിയാം സൊറെന്റോയുടെ ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ പുതിയ എസ് യുവിയായ സൊറെന്റോ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ പുതിയ എസ് യുവിയായ സൊറെന്റോ വിപണിയില്‍ അവതരിപ്പിച്ചു. ഡീസല്‍, ഹെബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വരുന്ന ഈ വാഹനത്തിന് 27.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

ടൈഗര്‍ നോസ് ഗ്രില്‍, ടൈഗര്‍ നോസ് ഗ്രില്ലിന് ഇരുവശത്തുമായി ലംബമായ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ടി ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവയോടെയാണ് സൊറെന്റോ വരുന്നത്. ഫ്രണ്ട് ബമ്പറില്‍ സില്‍വര്‍ സ്‌കിഡ് പ്ലേറ്റും എല്‍ഇഡി ഫോഗ് ലൈറ്റുകളുമുണ്ട്. റൂഫ് റെയിലുകളും 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് സെന്റര്‍ ടച്ച്‌സ്‌ക്രീന്‍ എന്നിവയോട് കൂടിയ ഡ്യുവല്‍ സ്‌ക്രീന്‍ സെറ്റപ്പ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആറ് സീറ്റര്‍ അല്ലെങ്കില്‍ ഏഴ് സീറ്റര്‍ ലേഔട്ടുകളില്‍ ഇത് ലഭ്യമാണ്. ഫോര്‍ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, പനോരമിക് സണ്‍റൂഫ്, പവേര്‍ഡ് ടെയില്‍ഗേറ്റ്, 12 സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, ലെവല്‍ രണ്ടു പ്ലസ് അഡാസ്, ലൈവ് ജനറേറ്റീവ് എഐ ഫീച്ചറുകള്‍ എന്നിവയാണ് എസ് യുവിയുടെ മറ്റു പ്രത്യേകതകള്‍.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്. താഴ്ന്ന വേരിയന്റുകളില്‍ 190 ബിഎച്ച്പി കരുത്തും 442എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് എട്ട് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ ഇത് ലഭ്യമാണ്.

ഉയര്‍ന്ന വേരിയന്റുകളില്‍ ശക്തമായ ഹൈബ്രിഡ് സജ്ജീകരണത്തോട് കൂടിയ 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ലഭിക്കുന്നത്. 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. ആറ് സ്പീക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Kia Sorento launched, know the features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി'

'കൊലക്കേസ് അന്വേഷിച്ച് കണ്ടുപിടിച്ച ചരിത്രം പാര്‍ട്ടിയ്ക്കില്ല, പക്ഷെ കേരള പൊലീസിനുണ്ട്'; സൈജുവിന്റെ 'ആരം' ടീസര്‍

"തലയണമന്ത്ര'ത്തിൽ ശരിക്കും കുറ്റക്കാരൻ സുകുമാരൻ ആണ്, ആദ്യത്തെ പറച്ചിലിലേ നിർത്തിയിരുന്നെങ്കിൽ'; ഉർവശി പറയുന്നു

'ബോംബ് റെഡ് 430'; സൗദിയില്‍ നിന്ന് ഡല്‍ഹിയിലേക്കു വന്ന വിമാനത്തിന് ഭീഷണി, കൈയ്യക്ഷരം പരിശോധിച്ചു, കാബിന്‍ ക്രൂ നിരീക്ഷണത്തില്‍

ക്രിക്കറ്റും സം​ഗീതവും! കെസിഎൽ ഫൈനലിന് ആവേശം പകരാൻ പാട്ടുകളുമായി സിത്താരയും സംഘവും