Kia Syros Flex-Fuel Concept unveiled source: kia
Automobile

പൂര്‍ണമായി എഥനോളില്‍ ഓടും, എന്‍ജിനില്‍ മാറ്റം; വരുന്നു കിയയുടെ ഫ്‌ലെക്‌സ് ഫ്യുവല്‍ എസ് യുവി

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ മോഡല്‍ ആയ സൈറോസിന്റെ ഫ്‌ലെക്‌സ് ഫ്യുവല്‍ വെഹിക്കിള്‍ കോണ്‍സെപ്റ്റ് അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ മോഡല്‍ ആയ സൈറോസിന്റെ ഫ്‌ലെക്‌സ് ഫ്യുവല്‍ വെഹിക്കിള്‍ കോണ്‍സെപ്റ്റ് അവതരിപ്പിച്ചു. പെട്രോള്‍, എഥനോള്‍ കലര്‍ത്തിയ പെട്രോള്‍, പൂര്‍ണമായി എഥനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക.

ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള സൈറോസ് എസ് യുവി പതിപ്പിന് സമാനമാണ് സൈറോസ് ഫ്‌ലെക്‌സ് ഫ്യുവല്‍ കോണ്‍സെപ്റ്റ്. എന്നാല്‍ എന്‍ജിനില്‍ വലിയ മാറ്റമുണ്ട്. പൂര്‍ണമായി എഥനോളിലും എഥനോള്‍ കലര്‍ന്ന പെട്രോളിലും ഓടാന്‍ കഴിയുന്ന 1.0 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ എന്‍ജിനിലില്‍ പരിഷ്‌കരിച്ച ഇസിയു, ടിസിയു, ഫ്യുവല്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്.

ഇതിന്റെ ലോഞ്ച്, ഉല്‍പ്പാദനം എന്നിവയെ സംബന്ധിച്ച് കമ്പനി വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. മാരുതി സുസുക്കിയാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡല്‍ അവതരിപ്പിച്ചത്. വാഗണ്‍ആര്‍ ബയോഫ്‌ലെക്‌സ് ഈ വര്‍ഷം ജൂണിലാണ് അവതരിപ്പിച്ചത്.

Kia Syros Flex-Fuel Concept unveiled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ വൻ അവസരം! ഒരു ലക്ഷം രൂപ ശമ്പളം; മാനേജർ തസ്തികകൾ

സിനിമയുടെ 'മേള'ക്കാലം; തമിഴിലും കത്തിക്കും; വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്; വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം

ഇന്ത്യൻ താരം ക്രാന്തി ​ഗൗഡിന് നേരെ ലൈം​ഗികാധിക്ഷേപം; പാകിസ്ഥാൻ ആരാധകർക്ക് എതിരെ വൻ പ്രതിഷേധം